തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയ സംഭവം; പ്രധാനമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് പരിഹാരം
മനാമ: ബഹ്‌റൈനില്‍ മാസങ്ങളായി ശമ്പളം മുടങ്ങിയ ജി.പി സെഡ് കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ശമ്പള വിതരണം ആരംഭിച്ചു.
ശമ്പളവും മറ്റു ആനുകൂല്യങ്ങളും മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ മാസങ്ങളായി പ്രതിഷേധത്തിലും സമരത്തിലുമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രി തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ടത്.
തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലത്തോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഒരാഴ്ചക്കകം എല്ലാ തൊഴിലാളികള്‍ക്കും മുടങ്ങിയ ശമ്പളം ലഭിക്കും. ജോലി രാജിവച്ച് പോകുന്നവര്‍ക്ക് ആനുകൂല്യങ്ങളും നല്‍കും. ഇതിനുള്ള കാര്യങ്ങള്‍ക്ക് മന്ത്രാലയം മേല്‍നോട്ടം വഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ഈ കമ്പനിയില്‍ 300ഓളം തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു മുമ്പും തൊഴിലാളികള്‍ ശമ്പള പ്രശ്‌നത്തില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
തൊഴിലാളികളുടെ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് തൊഴില്‍, സാമൂഹിക കാര്യമന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.
ശമ്പളം വിതരണം ചെയ്യുന്ന വേളയില്‍ ഇന്ത്യന്‍ എംബസി അധികൃതരും സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസം 400ലധികം തൊഴിലാളികളുടെ പട്ടികയാണ് ശമ്പള ആനുകൂല്യ വിതരണത്തിനായി പരിഗണിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ശേഷിക്കുന്നവരുടെ പട്ടിക വരും ദിവസങ്ങളില്‍ തയാറാക്കും.
ഇതിനിടെ, തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുക ഇതിനകം കമ്പനിയും തൊഴില്‍, സാമൂഹിക മന്ത്രാലയവും സംയുക്തമായി തുടങ്ങിയ എക്കൗണ്ടിലേക്ക് ധനകാര്യമന്ത്രാലയം മാറ്റിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
ശമ്പളം വിതരണം ചെയ്യുന്ന വേളയില്‍ ഇന്ത്യന്‍ എംബസി അധികൃതരും സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസം ശമ്പളവും ആനുകൂല്യവും കൈപ്പറ്റിയ തൊഴിലാളികള്‍ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും പ്രത്യേകം നന്ദി രേഖപ്പെടുത്താനും മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."