HOME
DETAILS

പരാതിയില്ല; ഇനി ക്ഷണിച്ചാലും പങ്കെടുക്കുമെന്ന് ഇ ശ്രീധരന്‍

  
backup
June 15 2017 | 04:06 AM

kochi-metro-inuaguration

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് ആരോടും പരാതിയോ പരിഭവമോ ഇല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഇനി ക്ഷണിച്ചാലും താന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടനത്തിനു മുന്നോടിയായി മെട്രോയുടെ പ്രവര്‍ത്തനം വിലിരുത്താന്‍ കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ കൊച്ചിയിലെത്തിയ അദ്ദേഹം മെട്രോ റെയിലും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ചു. മെട്രോ ഉദ്ഘാടനത്തിനു പൂര്‍ണ സജ്ജമാണെന്നും രണ്ടാം ഘട്ട പ്രവൃത്തിക്ക്് കെ.എം.ആര്‍.എല്‍ പ്രാപ്തരാണെന്നും രണ്ടാം ഘട്ടത്തില്‍ താനും ഡി.എം.ആര്‍.സിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിലേക്ക് വിളിക്കാത്തതില്‍ വിഷമമില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും അ്‌ദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ ഇ ശ്രീധരന് ഇടമില്ലാത്തത് വലിയ വിവാദമായിരുന്നു. ഈ അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാന സര്‍ക്കാര്‍ അയച്ച ലിസ്റ്റില്‍ നിന്നു പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇ ശ്രീധരനടക്കമുള്ള ആറുപേരെ ഒഴിവാക്കിയത്.
സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പട്ടിക അനുസരിച്ച് 17 പേര്‍ക്ക് വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു.

10 പേര്‍ക്ക് സംസാരിക്കാനുളള അവസരവും. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി.സദാശിവം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡോ. ഇ.ശ്രീധരന്‍, കെ.വി.തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ, കെ.എം.ആര്‍.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം. എന്നാല്‍ ഈ പട്ടിക പ്രധാനമന്ത്രിയുടെ ഓഫിസ് വെട്ടിച്ചുരുക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സര്‍ക്കാരിന് തിരികെ അയച്ച ലിസ്റ്റ് പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി.സദാശിവം, കെ.വി തോമസ് എം.പി, മന്ത്രി തോമസ് ചാണ്ടി, മേയര്‍ സൗമിനി ജെയിന്‍ എന്നീ ഏഴുപേരേ വേദിയിലുണ്ടാകൂ.

അവരില്‍തന്നെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായിഡു എന്നിവര്‍ക്കു മാത്രമാണ് സംസാരിക്കാന്‍ അവസരം. സ്വാഗതം പറയുന്ന കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് വേദിക്ക് താഴെ ഇരിക്കണം. ഗവര്‍ണര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് വേദിയില്‍ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാന്‍ അവസരമില്ല.

വിവാദമായതിനെ തുടര്‍ന്ന് ഉദ്ഘാടന വേദിയില്‍ ഇരിക്കുന്നവരുടെ പട്ടിക വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പ്രധാനമന്ത്രിയുടെ ഓഫിസിനെ സമീപിച്ചിരിക്കുകയാണ്.

ഡോ. ഇ ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എല്‍.എ പി.ടി.തോമസ് എന്നിവരെകൂടി ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ചത്.
17നു രാവിലെ 11നാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  3 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  3 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  3 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  3 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  3 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  3 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  3 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  3 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  3 months ago