HOME
DETAILS
MAL
വീണ്ടും ബ്ലൂ ബ്ലാക്ക്മെയിലിങ്; യുവതിയെ ഉപയോഗിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി വ്യവസായിയില്‍ നിന്നും തട്ടിയെടുത്തത് 30 ലക്ഷം രൂപ
backup
September 22 2019 | 14:09 PM
കൊച്ചി: യുവതിയെ ഉപയോഗിച്ച് വശീകരിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി വ്യവസായിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റിലായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ മൂന്നംഗ സംഘമാണ് പൊലിസിന്റെ പിടിയിലായത്. ഫോര്‍ട്ട് കൊച്ചി സ്വദേശനിയായ യുവതിയെയും പൊലിസ് പിടികൂടിയിട്ടുണ്ട്.
യുവതിയും വ്യവസായിയും ഒരുമിച്ചുള്ള നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി സംഘം ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ 50 ലക്ഷം രൂപയും ആവശ്യപ്പെട്ടു. വിവിധഘട്ടങ്ങളിലായി 30 ലക്ഷം രൂപ വ്യവസായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ നിരവധി വ്യവസായികളെ ബ്ലാക് മെയിലിങ് ചെയ്ത് സംഘം പണം തട്ടിയതായി സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി കൊച്ചി കേന്ദ്രീകരിച്ച് ഈ സംഘം പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജകാരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."