പാറ്റൂര്‍ ഫ്ളാറ്റ് വാങ്ങിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഫ്ളാറ്റ് വാങ്ങിയവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ലോകായുക്ത. കേസ് സംബന്ധിച്ച വിവരങ്ങള്‍ ഫ്ളാറ്റ് വാങ്ങിയവരെ അറിയിക്കണമെന്നും ലോകായുക്ത ഫ്ളാറ്റ് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ഇതിന്റെ സത്യവാങ്മൂലം നിര്‍മ്മാതാക്കള്‍ പത്ത് ദിവസത്തിനകം നല്‍കണമെന്നും ലോകായുക്ത പറഞ്ഞു.
കേസിന്റെ വാദം പൂര്‍ത്തിയായി അന്തിമ തീരുമാനം എടുക്കുന്നതിനു മുന്‍പ് ഫ്ളാറ്റ് വാങ്ങിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്നും ഇപ്പോള്‍ പരസ്യപ്പെടുത്തിയാല്‍ ഇത് പൊളിച്ച് മാറ്റേണ്ടി വരുമെന്നും നിര്‍മാതാക്കളുടെ അഭിഭാഷകര്‍ ലോകയുക്തയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണു വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നു ലോകയുക്ത തീരുമാനിച്ചത്.
ആവശ്യമുണ്ടെങ്കില്‍ അന്വേഷണത്തിന്റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്നും പരാതിക്കാരനായ ജോയ് കൈതാരത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."