ടി20 കൈക്കലാക്കാന്‍
കൊല്‍ക്കത്ത: വിന്‍ഡീസുമായുള്ള ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക്‌ശേഷം ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഇന്ന് രാത്രി ഏഴിന് ആദ്യ ടി20 നടക്കുന്നത്.
പരമ്പരയിലെ രണ്ടണ്ടാം മത്സരം ആറിന് ലഖ്‌നൗവിലും അവസാന മത്സരം 11ന് ചെന്നൈയിലും നടക്കും. ടെസ്റ്റ്, ഏകദിന പരമ്പരയില്‍ വിന്‍ഡീസിനെ കെട്ടുകെട്ടിച്ച ഇന്ത്യക്ക് ടി20 യില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല എന്നാണ് വിലയിരുത്തലുകള്‍. നിലവിലെ ടി20 ലോക ചാംപ്യന്‍മാരായ വിന്‍ഡീസിനെതിരേയുള്ള ഇന്ത്യയുടെ ഇതുവരെയുള്ള മത്സരഫലങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും.
അവസാന മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യക്ക് വിന്‍ഡീസിനെ തോല്‍പ്പിക്കാനായിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും വിന്‍ഡീസും അവസാനമായി ടി20യില്‍ ഏറ്റുമുട്ടിയത്. അന്ന് വിരാട് കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ ആറ് വിക്കറ്റിന് 190 റണ്‍സ് അടിച്ചെടുത്തെങ്കിലും കരീബിയന്‍ കരുത്തിനു മുന്നില്‍ വിജയലക്ഷ്യം തകര്‍ന്നടിയുകയായിരുന്നു. എവിന്‍ ലെവിസിന്റെ അപരാജിത സെഞ്ചുറി കരുത്തില്‍ ഒന്‍പത് വിക്കറ്റിന് വിന്‍ഡീസ് ഇന്ത്യയെ തരിപ്പണമാക്കുകയായിരുന്നു.
ഇതുവരെ ഇന്ത്യയും വിന്‍ഡീസും എട്ട് തവണയാണ് ടി20യില്‍ ഏറ്റുമുട്ടിയത്. അഞ്ച് മത്സരങ്ങളില്‍ വിന്‍ഡീസ് വെന്നിക്കൊടി നാട്ടിയപ്പോള്‍ രണ്ടെണ്ടണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. മഴകാരണം ഒരു മത്സരം ഉപേക്ഷിക്കുകയും ചെയ്തു.
2016ലെ ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് ഫൈനലിലേക്ക് പ്രവേശിച്ചത്. വിന്‍ഡീസിനെതിരേയുള്ള ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത കോഹ്‌ലി ടി20 മത്സരത്തിനില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാകും. കോഹ്‌ലിക്ക് ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു. വിക്കറ്റിന് പിന്നിലെ ഇതിഹാസം മഹേന്ദ്ര സിങ് ധോണിയുടെ അഭാവവും ടീം ഇന്ത്യക്ക് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തലുകളുള്ളത്. സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കാന്‍ ധോണി മിടുക്കനാണ് എന്നതാണ് ഇത്തരം ഒരു വിലയിരുത്തലിന് കാരണം.
കോഹ്‌ലിക്കു പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. സ്വന്തം നാട്ടിലെ മുന്‍തൂക്കം മുതലാക്കി വിന്‍ഡീസിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. അടുത്തിടെയായി രോഹിതിന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യക്ക് ടി20യിലും രോഹിത്തിന്റെ നായക സ്ഥാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍.
ടി20 യില്‍ ഇന്ത്യക്കെതിരേയുള്ള ആധിപത്യം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് കരീബിയല്‍ സംഘം ഇറങ്ങുന്നത്. ടി 20ക്ക് അനുയോജ്യമായ നിരവധി താരങ്ങള്‍ ടീമിലുള്ളത് വിന്‍ഡീസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഐ.പി.എല്ലിലെ പരിചയസമ്പത്തും വിന്‍ഡീസ് നിരയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
ഓള്‍റൗണ്ടണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍, ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, എവിന്‍ ലെവിസ് എന്നിവരെല്ലാം ഒറ്റയ്ക്ക് മത്സരഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണെന്നിരിക്കെ ഇന്ത്യക്ക് വിന്‍ഡീസിനെ മറികടക്കണമെങ്കില്‍ നന്നായി വിയര്‍ക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."