സംരക്ഷിത വിഭാഗത്തില്‍പ്പെട്ട തത്തകളെ വില്ക്കാന് ശ്രമം: തമിഴ്നാട് സ്വദേശികള്‍ പിടിയിലായി നൂറിലധികം തത്തകളെയും പിടിച്ചെടുത്തു
തിരുവനന്തപുരം: സംരക്ഷിത വിഭാഗത്തില്‍പ്പെട്ട തത്തകളെ വില്ക്കാന് ശ്രമിച്ച തമിഴ്നാട് സ്വദേശികള്‍ പിടിയിലായി. ഇവര്കൊണ്ടു വന്ന നൂറിലധികം തത്തകളെയും വനപാലക സംഘം പിടിച്ചെടുത്തു.
തിരുച്ചി സ്വദേശികളായ ബാലമുരുകന്(28), സുബ്രഹ്മണ്യം(43) എന്നിവരാണ് പിടിയിലായത്. ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ ജെ.ആര് അനിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരം കണ്ട്രോള് റൂം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
കണ്ട്രോള് റൂം റേഞ്ച്. ഓഫീസര്‍ പി.വി ജയകുമാര്‍, പാലോട് റേഞ്ച് ഓഫീസര്‍ എസ്.വി വിനോദ്, ഫോറസ്റ്റ് ഓഫീസര്‍മാരായ എം.ഇ. നജുമുദ്ദീന്‍, ആര്.സുരേഷ് ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസറുമാരായ കെ.എസ്. അനുകൃഷ്ണന്‍, പി.ആര്.
ബാബുരാജ് എന്നിവരാണ് വനപാലക സംഘത്തിലുണ്ടായിരുന്നത്. പ്രതികളെയും പക്ഷികളെയും പരുത്തിപ്പള്ളി റേഞ്ച് ഓഫീസര്‍ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."