അമേരിക്കയുടെ ഉപരോധം നിയമവിരുദ്ധമെന്ന് റഷ്യ
മോസ്കോ: ഇറാനെതിരേ അമേരിക്ക പുനഃരാരംഭിക്കുന്ന ഉപരോധത്തെ തള്ളി റഷ്യ. വിഷയത്തില്‍ റഷ്യ ഇറാനെ പിന്തുണയ്ക്കുമെന്നു റഷ്യന്‍ ഊര്‍ജ മന്ത്രി അലക്സാണ്ടര്‍ നോവക് പറഞ്ഞു. അമേരിക്കയുടെ ഉപരോധം തീര്‍ത്തും നിയമവിരുദ്ധമാണെന്നും എണ്ണ വില്പനയ്ക്കു തങ്ങള്‍ ഇറാനെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഒഴിവാക്കിയിരുന്ന ഉപരോധം ഈ മാസം അഞ്ചു മുതല്‍ പുനഃരാരംഭിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്താല്‍ സഖ്യരാജ്യങ്ങളും നടപടി നേരിടേണ്ടിവരുമെന്നു വ്യക്തമാക്കിയിരുന്ന അമേരിക്ക, ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങള്‍ക്ക് ഇതില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു.
അമേരിക്കയുടെ ഉപരോധം പുനഃരാരംഭിച്ചതിനു ശേഷവും ഇറാനിന് എണ്ണ ഇറക്കുമതി ചെയ്യാനാണ് തങ്ങളുടെ തീരുമാനമെന്നു റഷ്യന്‍ ഊര്‍ജ മന്ത്രി അലക്സാണ്ടര്‍ നോവക് പറഞ്ഞു. അമേരിക്കയുടെ ഉപരോധം നിയമവിരുദ്ധമാണെന്നാണ് തങ്ങളുടെ നിലപാടെന്നു വ്യക്തമാക്കിയ അദ്ദേഹം, ഐക്യരാഷ്ട്രസഭയ്ക്കു ബന്ധമില്ലാത്ത ഏകപക്ഷീയമായ ഉപരോധങ്ങളെ അംഗീകരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, 'നവംബര്‍ അഞ്ച്, ഉപരോധം വരുന്നു' എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റും ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."