കശ്മിരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
ജമ്മു: കശ്മിരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന അവകാശവാദവുമായി കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്.
വീട്ടുതടങ്കലിലെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കളെല്ലാം എല്ലാതരത്തിലുള്ള സൗകര്യങ്ങളോടെയുമാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ആവശ്യപ്പെടുന്ന എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഹോളിവുഡ് ചലച്ചിത്രങ്ങളും മറ്റ് വിനോദോപാധികളുമെല്ലാം അവര്‍ക്ക് ലഭിക്കുന്നുണ്ട്.
ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍ അതിനെ വീട്ടുതടങ്കല്‍ എന്ന് വിളിക്കാനാകില്ലെന്നും ജിതന്ദ്ര സിങ് പറഞ്ഞു. പല രാഷ്ട്രീയ നേതാക്കളും പഞ്ചനക്ഷത്ര സൗകര്യമുള്ള ഗസ്റ്റ് ഹൗസുകളിലാണ് കഴിയുന്നത്. ശ്രീനഗറില്‍ എത്തുമ്പോള്‍ തനിക്ക് ഇത്തരം സൗകര്യങ്ങള്‍ ഒരിക്കല്‍പോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ക്ക് മുഹമ്മദ് അബ്ദുല്ലയുടെ സര്‍ക്കാര്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ 44 ദിവസമാണ് വീട്ടുതടങ്കലിലിട്ടിരുന്നത്. രണ്ട് മുറികള്‍ മാത്രമുള്ള വീട്ടില്‍ മെഡിക്കല്‍ സൗകര്യം പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.
എന്നാല്‍ ഇന്നത്തെ വീട്ടുതടങ്കല്‍ അത്തരത്തിലല്ലെന്നും എല്ലാവര്ക്കും എല്ലാ തരത്തിലുള്ള സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."