HOME
DETAILS
MAL
ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് 21ന്
backup
September 22 2019 | 19:09 PM
അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നാല് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഏഴുസീറ്റുകള്‍ ഇവിടെ ഒഴിഞ്ഞുകിടക്കുന്നുണ്ട്.
രാധന്‍പൂര്‍, ബയാദ് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഈ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച് ജയിച്ച അല്‍പേഷ് താക്കൂര്‍, ധാവല്സിങ് സാല എന്നിവര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഒഴിവു വന്നത്. അമരെയ്്വാദി, താരാഡ്, ലുനാവാഡ, ഖെരാലു എന്നീ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയാണ് കഴിഞ്ഞ ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."