അവധി നിഷേധിക്കപ്പെട്ട സഹപ്രവര്‍ത്തക മരിച്ചു; ബിഹാര്‍ പൊലിസില്‍ ട്രെയ്നികളുടെ കലാപം
പട്ന: വനിതാ പൊലിസ് ട്രെയ്നി മരിച്ചതുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലിസില്‍ കലാപം. അസുഖബാധിതയായിരുന്ന ട്രെയിനി സവിത പഥകി(22)ന് അവധി നല്‍കാതിരിക്കുകയും പിന്നീട് അസുഖം മൂര്‍ച്ഛിച്ച് മരിക്കുകയും ചെയ്തതില്‍ പ്രകോപിതരായാണ് 400 പൊലിസ് ട്രെയ്നികള്‍ കലാപം നടത്തിയത്. ഡെങ്കിപ്പനി ബാധിച്ച് അവശനിലയിലായ സവിതക്ക് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് മുഹമ്മദ് മാഷാലുദ്ദീന് അവധി നല്‍കിയില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി കാര്‍ഗില്‍ ചൗക്കില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തതോടെ അസുഖം മൂര്‍ച്ഛിക്കുകയും പിന്നീട് യുവതി ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. ഇതോടെയാണ് ട്രെയ്നികള്‍ കലാപം നടത്തിയത്. ഇവരില്‍ കൂടുതല്‍ വനിതകളാണ്.
കലാപകാരികള്‍ സവിതക്ക് അവധി നല്കാന് കൂട്ടാക്കാതിരുന്ന മുഹമ്മദ് മാഷാലുദ്ദീനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ആക്രമിച്ചു.
തുടര്‍ന്ന് റൂറല്‍ എസ്.പി, പട്ന സെന്‍ട്രല്‍, പട്ന ഈസ്റ്റ് സിറ്റി പൊലിസ് സൂപ്രണ്ടുമാര്‍ എന്നിവരും നിരവധി ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടുമാരും അക്രമത്തിനിരയായി.
നിരവധി പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് പല ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ഓഫിസില്‍ എത്താനായില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി സംസ്ഥാന പൊലിസ് മേധാവി കെ.എസ് ദ്വിവേദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."