ഡി.എം വിംസില്‍ ഇ.എസ്.ഐ ആനുകൂല്യം ലഭിക്കും
കല്‍പ്പറ്റ: ജില്ലയിലെ സംഘടിത മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യചികിത്സാ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായും ശരിയായ ചികിത്സ ഉറപ്പുവരുത്തുവാനുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന ഇ.എസ്.ഐ പദ്ധതിയില്‍ ഡി.എം.വിംസ് ആശുപത്രിക്ക് അനുമതി ലഭിച്ചു.
ജനറല്‍, സൂപ്പര്‍സ്‌പെഷാലിറ്റി വിഭാഗങ്ങളില്‍ ചികിത്സകള്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. എന്നാല്‍ ജനറല്‍ വിഭാഗങ്ങളിലെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കല്‍പ്പറ്റയിലെ ഇ.എസ്.ഐ പോളിക്ലിനിക്കില്‍ നിന്നും അനുമതിവാങ്ങി ഫറൂഖില്‍ പ്രവര്‍ത്തിക്കുന്ന ഇ.എസ്.ഐ ആശുപത്രിയില്‍ നിന്നും റഫറല്‍ലെറ്ററുമായി വന്നാലേ ചികിത്സ സാധ്യമാകൂ. ജില്ലയിലുള്ളവര്‍ക്ക് ഇവിടെ ഇ.എസ്.ഐ റഫറല്‍ സെന്റര്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് പോകേണ്ട സാഹചര്യമാണ് നിലവില്‍. ജില്ലയിലെ ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട മേലധികാരികള്‍ക്കും ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ ആശുപത്രി നല്‍കിയിരുന്നു. ഇ.എസ്.ഐയുടെ സംസ്ഥാന കാര്യാലയത്തിലേക്ക് അയച്ചെങ്കിലും ഫലമുണ്ടായില്ല. ജില്ലയിലെ ഒട്ടനവധി തൊഴില്‍ മേഖലകളില്‍ നിന്ന് ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകര്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഒരു റഫറല്‍ സെന്ററിന്റെ പ്രസക്തി ഏറിവരികയാണ്. എന്നാല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങളിലെ ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് പോളിക്ലിനിക്കില്‍ നിന്നുമുള്ള അനുമതി മാത്രംമതി. ഇപ്പോഴുള്ള പോളിക്ലിനിക്കിനെ റഫറല്‍ സെന്ററാക്കി മാറ്റുകയോ നിലവില്‍ ഇ.എസ്.ഐ അംഗീകാരമുള്ള സ്ഥാപനത്തിന് നേരിട്ട് ചികിത്സ നല്‍കുന്നതിനുള്ള അനുമതി നല്‍കുകയോ ചെയ്താല്‍ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."