കേരള ബാങ്ക്: റിസര്‍വ് ബാങ്കിന്റെ മറുപടികാത്ത് സര്‍ക്കാര്‍
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായി അവതരിപ്പിച്ച കേരള ബാങ്ക് രൂപീകരണം അനിശ്ചിതമായി നീളുന്നു. വ്യക്തത ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ചോദിച്ച 19 കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതിനകം മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കില്‍നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേരള ബാങ്ക് രൂപീകരണം എന്നുണ്ടാകുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ്.
മാര്‍ച്ച് 31ന് മുന്‍പ് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് റിസര്‍വ് ബാങ്ക് അറിയിപ്പ് നല്‍കിയത്. അതുകൊണ്ടുതന്നെ പരിഹരിക്കാവുന്ന കാര്യങ്ങള്‍ പരിഹരിച്ച് ചോദ്യങ്ങള്‍ക്ക് വേഗത്തിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. പക്ഷേ, അതിനുശേഷം ആറുമാസം ആകുമ്പോഴും റിസര്‍വ് ബാങ്കില്‍നിന്ന് ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, സര്‍ക്കാരാകട്ടെ കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്. ജീവനക്കാരെ വിന്യസിക്കല്‍, ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം സഹകരണ വകുപ്പിന്റെ നടപടികള്‍ അവസാന ഘട്ടത്തിലാണ്. സഹകരണ ബാങ്കുകളുടെ ലയനത്തിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച കാര്യങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."