തുലാവര്‍ഷമെത്തി; തിരുവനന്തപുരത്ത് മൂന്ന് ഡാമുകള്‍ തുറന്നു
തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. വെള്ളിയാഴ്ച വൈകിട്ട് മുതലാണ് മിന്നലോടു കൂടിയ ശക്തമായ മഴ പെയ്തത്.
ഇന്നലെ രാത്രിയും മഴ നിര്‍ത്താതെ പെയ്തു.
അഗസ്ത്യവനമേഖലയില്‍ ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് നീരൊഴുക്ക് കൂടിയതിനാല്‍ ജില്ലയിലെ മൂന്ന് ഡാമുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടരയടി വീതം ഉയര്‍ത്തി. ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്കി. അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകളും പേപ്പാറ ഡാമിന്റെ ഒരുഷട്ടറും തുറന്നിട്ടുണ്ട്.
108 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് 107.50 മീറ്റര്‍ പിന്നിട്ടതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത്.
ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. അടുത്ത വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."