HOME
DETAILS

'ഹനുമാനങ്കം' പയറ്റുന്ന കേരളത്തിലെ ഏക കളരിയാശാന് ശിഷ്യഗണങ്ങള്‍ സമൃദ്ധം

  
backup
June 15 2017 | 19:06 PM

%e0%b4%b9%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%95%e0%b4%82-%e0%b4%aa%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%87

പേരൂര്‍ക്കട: പതിനെട്ടടവും പയറ്റിയെന്നത് മലയാളത്തില്‍ ഒരു പ്രയോഗമാണ്. എന്നാല്‍ കളിരയഭ്യാസത്തില്‍ അടവ് പതിനെട്ടില്‍ തീരുന്നില്ല. ഹനുമാനങ്കവും ഭീമന്‍ വഴിയും ബാലിയങ്കവും അടങ്ങുന്ന പതിനെട്ടും കടന്ന് അടവുകളുടെ എണ്ണം ഇരുന്നൂറെത്തും. ഇതില്‍ പൊതുവെ അഭ്യസിക്കാന്‍ പ്രയാസമുള്ള കളരിയിനമായ ഹനുമാനങ്കം നിഷ്പ്രയാസം പയറ്റുന്ന കേരളത്തില്‍ നിലവിലുള്ള ഏക കളരിയാശാന് ശിഷ്യഗണങ്ങള്‍ ഇപ്പോഴും സമൃദ്ധമാണ്. നീണ്ട 40 വര്‍ഷക്കാലം കളരിക്കായി ജീവിതം സമര്‍പ്പിച്ച, കളരിയിലെ പാരമ്പര്യം നിലനിര്‍ത്തിത്തിക്കൊണ്ടുപോകുന്ന വഴയില വേറ്റിക്കോണം കടയ്ക്കല്‍ കാവടിത്തലയ്ക്കല്‍ ഷിബു ഭവനില്‍ മാനുവല്‍ ആശാന്‍ (72) ആണ് സമൃദ്ധമായ ശിഷ്യഗണം സമ്പത്തായി സപ്തനിറവിലും കളരിയഭ്യാസം തലമുറകളിലേക്കു പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്നത്. 

200 ലേറെ അടവുകള്‍ കളരിയിലുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും അതൊന്നും ആരും സ്വായത്താമാക്കിയതായോ പകര്‍ന്നു നല്‍കിയതായോ പറയപ്പെടുന്നില്ല. ഇന്നിപ്പോള്‍ 18 അടവുകളാണ് കളരിയിലുള്ളത്. അതില്‍ അഭ്യസിക്കാന്‍ ഏറെ പ്രയാസമുള്ളതാണ് ഹനുമാനങ്കം. ഭീമന്‍ വഴി, ബാലിയങ്കം, ചരുവങ്കം, പുലിയങ്കം... ഇങ്ങനെ പോകുന്ന മറ്റുള്ള അടവുകള്‍. 1973ലാണ് മാനുവല്‍ ആശാന്‍ കളരി അഭ്യസിപ്പിക്കാന്‍ തുടങ്ങുന്നത്. അന്നു 30 ശിഷ്യന്മാരാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. പാരമ്പര്യമായി കിട്ടിയ കളരിയഭ്യാസം തലമുറകളിലൂടെ നിലനിന്നു പോരണമെന്ന ആഗ്രഹം ഇദ്ദേഹത്തിനുണ്ട്.
വിടപറഞ്ഞ കുര്യാത്തി സ്വദേശി സദാശിവന്‍ ആശാന്‍, ഇരിഞ്ചയം സ്വദേശി കൃഷ്ണന്‍ വൈദ്യര്‍ എന്നിവരാണ് ആശാന്റെ ഗുരുക്കള്‍. ഗുരുമുഖത്തുനിന്നു പകര്‍ന്നുകിട്ടിയ വിദ്യകള്‍ അല്‍പ്പംപോലും മറച്ചുവയ്ക്കാതെ തന്റെ ശിഷ്യഗണങ്ങള്‍ക്കു നല്‍കുന്ന മാനുവല്‍ ആശാന് വൈദ്യരത്‌നം അവാര്‍ഡ്, കവടിയാര്‍കൊട്ടാരം വക അവാര്‍ഡ്, വൈദ്യസംഘടനയുടെ ആചാര്യപദവി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വിനോദസഞ്ചാരിയായി 2001ല്‍ കോവളത്ത് എത്തിയ ഫ്രഞ്ച് സ്വദേശിയായ എറിക്ക് കളരി പഠിക്കുന്നതിന് തന്നെ തേടിയെത്തിയത് ആശാന്‍ ഓര്‍ക്കുന്നു. മൂന്നരവര്‍ഷത്തെ കളരിയഭ്യാസത്തിനുശേഷം ഏറെ സന്തോഷത്തോടുകൂടിയാണ് അദ്ദേഹം മടങ്ങിയത്. രക്തശുദ്ധീകരണം, ശ്വാസക്രമീകരണം, ശ്വാസകോശ വികസനം തുടങ്ങിയവയാണ് കളരിയിലൂടെ മനുഷ്യനു ലഭിക്കുന്ന പ്രധാന ഗുണങ്ങള്‍. മികച്ച ഒരു വ്യായാമമുറ കൂടിയാണ് ഇതെന്നു ആശാന്‍ സാക്ഷ്യപ്പെടുത്തുന്നു. കളരി പഠിക്കുന്നതിനും കളരിയെക്കുറിച്ച് റിസര്‍ച്ച് നടത്തുന്നതിനും ആഗ്രഹിക്കുന്നവരെ ആശാന്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago