പ്രസവ ശേഷം യുവതിയെ കിടത്തിയ കട്ടില്‍ ഒടിഞ്ഞുവീണു; രക്തസ്രാവം മൂലം യുവതി മരിച്ചു
കിളിമാനൂര്‍: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നവജാത ശിശുവിനെ അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. കിളിമാനൂര്‍ പുതിയകാവ് ചെവളമഠം അശ്വന്ത് ഭവനില്‍ ശശിധരന്റെ ഭാര്യ ബിന്ദു (39)വാണ് മരിച്ചത്. പ്രസവത്തിനായി ബിന്ദുവിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ മൂന്നാഴ്ച്ച മുമ്പാണ് പ്രവേശിപ്പിച്ചിരുന്നത്. ബുധനാഴ്ച്ച പ്രസവാന്തരം രക്തസമ്മര്‍ദം വര്‍ധിച്ചതിനെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാവുകയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല.
പ്രസവത്തിനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിന്ദുവിനെ പ്രസവം കഴിഞ്ഞയുടനെ വാര്‍ഡിലെ കട്ടിലില്‍ കൊണ്ട് കിടത്തിയ സമയം കട്ടില്‍ ഒടിഞ്ഞു വീണതായും കൂടെ ഉണ്ടായിരുന്നവര്‍ പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് ബിന്ദു മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഉന്നത തലങ്ങളില്‍ പരാതി നല്‍കാനിരിക്കുകയാണ് ബന്ധുക്കള്‍. ബിന്ദുവിന്റെ രണ്ടാമത്തെ പ്രസവമായിരുന്നു. നാല് വയസുള്ള അശ്വന്ത് മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."