സോണിയയും മന്‍മോഹന്‍ സിങ്ങും ചിദംബരത്തെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സന്ദര്‍ശിച്ചു. ഐ.എന്‍.എക്‌സ് മീഡിയ കേസിലാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പി ചിദംബരം ജയിലില്‍ കഴിയുന്നത്. സെപ്തംബര്‍ അഞ്ചു മുതല്‍ ചിദംബരം തീഹാര്‍ ജയിലില്‍ കഴിയുകയാണ്.
74 കാരനായ മുന്‍ കേന്ദ്ര മന്ത്രിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്.
ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ ആഗസ്റ്റ് 21 ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എയര്‍സെല്‍മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.
അതിനിടെ, ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."