പാലായില്‍ യു.ഡി.എഫെന്ന് എക്സിറ്റ് പോള്‍; നിലയും മെച്ചപ്പെടുത്തും
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം വിജയിക്കുമെന്ന് എക്സിറ്റ് പോള്‍. ഏഷ്യാനെറ്റ് ന്യൂസും എ.സെഡ് റിസേര്‍ച്ചും സംയുക്തമായി നടത്തിയ പ്രവചനത്തിലാണ് യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് 48 ശതമാനവും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് 32 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ഹരിയ്ക്ക് 19 ശതമാനവും മറ്റുള്ളവര്‍ക്ക് ഒരു ശതമാനവും വോട്ടുകളാണ് എക്സിറ്റ് പോള്‍ കണക്കാക്കുന്നത്.
2011ല്‍ യു.ഡി.എഫിന് 49ഉം 2016ല്‍ 42ഉം ശതമാനവും വോട്ടുകളാണ് ലഭിച്ചത്. 2011ല്‍ എല്‍.ഡി.എഫിന് 45 ശതമാനവും 2016ല്‍ 39 ശതമാനവും വോട്ടുകളും 2011ല്‍ എന്‍.ഡി.എ 5 ശതമാനവും 2016ല്‍ 18 ശതമാനവും വോട്ടുകളും നേടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് 51.90 ശതമാനവും എല്‍.ഡി.എഫ് 25.97 ശതമാനവും എന്‍.ഡി.എ 20.56 ശതമാനവും വോട്ടുകളാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."