HOME
DETAILS

കൊളപ്പുറം സംഭവം; പൊലിസിനെതിരേ അന്വേഷണത്തിന് ഉത്തരവ്

  
backup
June 15 2017 | 20:06 PM

%e0%b4%95%e0%b5%8a%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8

 


തിരൂരങ്ങാടി: എ.ആര്‍ നഗര്‍ കൊളപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ പൊലിസും നാട്ടുകാരും തമ്മിലുണ്ടായ അനിഷ്ടസംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ നിര്‍ദേശം. സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.എ ഉല്ലാസിനാണ് അന്വേഷണ ചുമതല. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അഡീ.എസ്.ഐ ബാലകൃഷ്ണന്‍ അടക്കമുള്ള പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് എസ്.പി.അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണ് ദേശീയപാത കൊളപ്പുറത്ത് തിരൂരങ്ങാടി പൊലിസും കൊളപ്പുറത്തെ നാട്ടുകാരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പത്തുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ബൈക്ക് യാത്രികനായ കൊളപ്പുറം കൊടുവായൂര്‍ സ്വദേശി പാട്ടശ്ശേരി അബൂബക്കര്‍, മകന്‍ ഫസല്‍(33), കൂടാതെ കണ്ടാലറിയാവുന്ന മറ്റു എട്ടുപേര്‍ക്കുമെതിരേയാണ് തിരൂരങ്ങാടി പൊലിസ് കേസെടുത്തത്.
സംഭവത്തെ കുറിച്ച് പൊലിസ് വിശദീകരണം ഇങ്ങനെ. ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചുവന്നതിനാണ് അബൂബക്കറെ പൊലിസ് പിടികൂടിയത്. അയാളുടെ കൈയില്‍ ലൈസന്‍സോ വാഹനത്തിന്റെ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ബൈക്ക് കസ്റ്റഡിയിലെടുക്കാനുള്ള പൊലിസിന്റെ നീക്കത്തെ ബൈക്കില്‍ കയറിയിരുന്ന് തടസപ്പെടുത്തിയ ഫസല്‍ വളരെമോശമായി പെരുമാറുകയും പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് ഫസലിനെ കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ദേശീയപാതയിലുണ്ടായിരുന്ന ഒരുസംഘം ആളുകള്‍ ഇത് തടസപ്പെടുത്തുകയും ഫസലിനെ മോചിപ്പിക്കുകയുമാണുണ്ടായത്. പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതടക്കം ഏതാനും വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.
അതേസമയം പൊലിസുകാരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ പിഴയടക്കാന്‍ പറഞ്ഞെങ്കിലും കോടതിയില്‍ അടക്കാമെന്ന് അബൂബക്കര്‍ സമ്മതിച്ചതാണ്. എന്നാല്‍ പണം ഇപ്പോള്‍ തന്നെ അടക്കണമെന്ന് പൊലിസ് വാശിപിടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ബൈക്ക് കസ്റ്റഡിയിലെടുക്കാന്‍ പൊലിസ് ശ്രമിച്ചപ്പോള്‍ വാഹനം കസ്റ്റഡിയില്‍ എടുക്കുന്നതിന്റെ രേഖ ആവശ്യപ്പെട്ടതിനാണ് ഫസലിനോട് തട്ടിക്കയറി വാഹനത്തില്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. വാഹനത്തില്‍ കയറ്റുന്നതിനിടെ ഫൈസലിന്റെ ജനനേന്ദ്രിയത്തില്‍ പിടിച്ച് വേദനിപ്പിച്ചപ്പോഴാണ് ഫൈസല്‍ അസഭ്യം പറഞ്ഞത്. അത് വീഡിയോയില്‍ വ്യക്തമാണ്. രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയവരെ പൊലിസ് കൈയേറ്റംചെയ്യുകയും ഭീഷണിപ്പെടുത്തുകയും മൊബൈല്‍ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  40 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago