സന്ദര്‍ശകരെ സ്വീകരിക്കാന്‍ ടൂറിസം മേഖല ഒരുങ്ങുന്നു
ആലപ്പുഴ: ദീപാവലിയെയും നെഹ്‌റു ട്രോഫി വള്ളംകളിയേയും വരവേല്‍ക്കാന്‍ ജില്ലയിലെ ടൂറിസം മേഖല ഒരുങ്ങുന്നു. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന ടൂറിസം രംഗത്ത് പൂജാ അവധിക്കാലത്തും ഉണര്‍വുണ്ടായിരുന്നില്ല.
ഇതിനിടെ ശബരിമല സംഭവവികാസങ്ങള്‍ കൂടി ഉണ്ടായതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വരവും നിലച്ചു.
മൂന്നാര്‍ നീലക്കുറിഞ്ഞി സീസണായതിനാല്‍ അതോടനുബന്ധിച്ച് ആലപ്പുഴയിലും സഞ്ചാരികള്‍ വരുമെന്ന് കണക്കുകൂട്ടിയിരുന്നു.
എന്നാല്‍ മൂന്നാറില്‍ പ്രതീക്ഷിച്ചതിന്റെ 30 ശതമാനം പോലും സഞ്ചാരികള്‍ ഇത്തവണ എത്താതിരുന്നതോടെ കായല്‍ ടൂറിസം രംഗത്തും മരവിപ്പ് തുടരുകയായിരുന്നു. ഡി.ടി.പി.സി സംഘടിപ്പിച്ച ഹൗസ് ബോട്ട് റാലിക്ക് പിന്നാലെ ദീപാവലിയും ശനിയാഴ്ച നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയും മേഖലയെ കുറച്ചെങ്കിലും സജീവമാക്കുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതീക്ഷ.
വള്ളംകളിയുമായി ബന്ധപ്പെടുത്തി ഹൗസ് ബോട്ടുകളും റിസോര്‍ട്ടുകളും വിവിധ പാക്കേജുകളും ആവിഷ്‌കരിച്ചിട്ടുണ്ട്.
എറണകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സീ.പീ ഈവന്റ്‌സ് ഗ്രൂപ്പിന്റെ ആലപ്പുഴ പുന്നമടക്കായലില്‍ ഓടുന്ന ഹൗസ് ബോട്ടുകളില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നമായ തുഴയേന്തി കാക്ക കുഞ്ഞാത്തുവിന്റെ ഭീമന്‍ രൂപം പ്രദര്‍ശിപ്പിച്ചാണ് വള്ളംകളിയുടെ ആവേശം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഇതോടൊപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്താനുള്ള സൗകര്യവുമുണ്ട്. സാധാരണ പൂജാ അവധിയോടെ ആരംഭിക്കുന്ന സീസണില്‍ ക്രിസ്മസ്-പുതുവത്സര കാലത്തേക്ക് ഏറെ നേരത്തെ ബുക്കിങ് ഉണ്ടാകുമായിരുന്നെങ്കിലും ഇത്തവണ അന്വേഷണങ്ങള്‍ പോലും കുറവാണെന്ന് ടൂറിസം സംരംഭകനായ പുന്നമട സ്വദേശി സാബു ചാക്കോ പറയുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യാന്തര തലത്തില്‍ തങ്ങള്‍ സ്വയം പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വള്ളംകളിയോടെ ആഭ്യന്തര സഞ്ചാരികളും കൂടുതലായി എത്തുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."