HOME
DETAILS

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

  
Web Desk
October 27, 2024 | 3:02 AM

Concrete mixing machine on track Vandebharat escaped unscathed

പയ്യന്നൂർ (കണ്ണൂർ): വന്ദേഭാരത് ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടൽ പയ്യന്നൂരിൽ ഉണ്ടാകുമായിരുന്ന വൻ ട്രെയിൻ ദുരന്തം ഒഴിവാക്കി. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടു മുമ്പ്, റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കോൺക്രീറ്റ് മിക്‌സുമായി രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കോൺക്രീറ്റ് മിക്‌സിങ് യന്ത്രം കയറാൻ ശ്രമിച്ചതാണ് അപകട സാധ്യതയുണ്ടാക്കിയത്. 

ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് സഡൻ ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയായിരുന്നു. പയ്യന്നൂരിൽ സ്റ്റോപ്പില്ലാത്ത വന്ദേഭാരത് വരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ട്രാക്കിൽ നിന്ന് കോൺക്രീറ്റ് മിക്‌സിങ് യന്ത്രം മാറ്റുകയും ചെയ്തു. പയ്യന്നൂർ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ പിന്നീട് യാത്ര തുടർന്നു. 

സ്ഥലത്തെത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കോൺക്രീറ്റ് മിക്‌സിങ് യന്ത്രത്തിന്റെ ഡ്രൈവർ കർണാടക സ്വദേശി കാശിനാഥനെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാൾക്ക് ഈ യന്ത്രം ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി റെയിൽവേ പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago