HOME
DETAILS

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

  
October 26, 2024 | 12:42 PM

satish-krishna-sail-sentenced-to-7-years-imprisonment

ബംഗ്‌ളൂരു : അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ അടക്കം മറ്റ് 6 പേരെയുമാണ് കോടതി ശിക്ഷിച്ചത്. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് വിധി പ്രസ്താവിച്ചത്. ഏഴ് പ്രതികളില്‍ നിന്നുമായി 44 കോടി രൂപ ഖജനാവിലേക്ക് കണ്ട് കെട്ടണമെന്നും ബെംഗളുരു പ്രത്യേകകോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ടിന്റെ വിധിയിലുണ്ട്. 

ബെലകേരി തുറമുഖ ഡയരക്ടറായിരുന്ന മഹേഷ് ബിലിയെ അടക്കം മറ്റ് ആറ് പേര്‍ക്കും കോടതി തടവ് ശിക്ഷ വിധിച്ചു. സെയില്‍ അടക്കം ഏഴ് പ്രതികളെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. 

2006-2008 കാലയളവില്‍ കാര്‍വാറിലെ ബെലകെരി തുറമുഖം വഴി, ബെല്ലാരിയില്‍ നിന്ന് കൊണ്ട് വന്ന പതിനൊന്നായിരം മെട്രിക് ടണ്ണോളം ഇരുമ്പയിര് അനധികൃതമായി വിദേശകാര്യങ്ങളിലേക്ക് കടത്തിയെന്നതാണ് കേസ്. സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള ശ്രീ മല്ലികാര്‍ജുന്‍ ഷിപ്പിംഗ് എക്‌സ്‌പോര്‍ട്!സ് അടക്കം നാല് കമ്പനികള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്.

സര്‍ക്കാരിന് തുച്ഛമായ റോയല്‍റ്റി മാത്രം നല്‍കി നടത്തിയ അനധികൃത കയറ്റുമതിയിലൂടെ 200 കോടി രൂപയോളം ഖജനാവിന് നഷ്ടമുണ്ടായെന്നാണ് ലോകായുക്തയും പിന്നീട് ആദായനികുതിവകുപ്പും 201011 കാലയളവില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. കര്‍ണാടകത്തില്‍ യെദിയൂരപ്പ സര്‍ക്കാരിനെ വിവാദച്ചുഴിയില്‍ പെടുത്തിയ കേസുകളിലൊന്നിലാണ് ഇപ്പോള്‍ ശിക്ഷാവിധി വന്നിരിക്കുന്നത്. വിധിക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് സതീഷ് സെയിലിന്റെ അഭിഭാഷകര്‍ അറിയിച്ചു. ഷിരൂരില്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി നടത്തിയ തെരച്ചിലിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് സതീഷ് സെയില്‍.  

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നല്‍കിയത് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  21 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  21 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  21 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  21 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  21 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  21 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  21 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  21 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  21 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  21 days ago