HOME
DETAILS

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

  
October 26 2024 | 15:10 PM

Wayanad became a hub for drug addiction with more than 500 rapes BJP spokesperson with anti-district offensive post

വയനാട്: ജില്ലക്കെതിരെ ഗുരുതര അധിക്ഷേപ പരാമര്‍ശവുമായി ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. 500 ലധികം സ്ത്രീപീഡനങ്ങള്‍ ജില്ലയില്‍ നടന്നെന്നും ലഹരിയുടെ കേന്ദ്രമായി നാട് മാറിയെന്നും ബി.ജെ.പി നേതാവ് എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാവും, മുന്‍ വയനാട് മണ്ഡലം എംപിയുമായിരുന്ന രാഹുല്‍ ഗാന്ധിക്കെതിരായ പോസ്റ്റിലാണ് ജില്ലക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. 

'എം.പിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാടിന്റെ ജനവിധിയെ വഞ്ചിച്ചു. വയനാടിനെ ലഹരിയുടെ വിഹാരകേന്ദ്രമാക്കി മാറ്റി. 500 ലധികം ബലാത്സംഗങ്ങളുണ്ടായി, ഇരകളെ ആശ്വസിപ്പിക്കാന്‍ ഒരു സന്ദര്‍ശനം പോലും നടത്തിയില്ല,' പ്രദീപ് ഭണ്ഡാരി കുറിച്ചു. 

മാത്രമല്ല കോണ്‍ഗ്രസ് ജനങ്ങളെ നിസാരമായി കാണുകയാണെന്നും, വോട്ട് ബാങ്ക് ഉറപ്പിക്കാനായി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും, പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പൂര്‍ണ്ണമായും നിരാകരിക്കപ്പെടുമെന്നും പ്രദീപ് എക്‌സില്‍ കുറിച്ചു. മാത്രമല്ല ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകള്‍ അവഗണിചത് 2019, 2021, 2022, 2024 വര്‍ഷങ്ങളില്‍ നൂറുകണക്കിന് പേരുടെയും മരണത്തിലേക്ക് നയിച്ചെന്നും കുറിപ്പിലുണ്ട്. 

വയനാട് ലോക്‌സഭ മണ്ഡലത്തിലെ ജനങ്ങള്‍ക്കായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം കത്തെഴുതിയതിന് പിന്നാലെയാണ് ബി.ജെ.പി വക്താവിന്റെ അധിക്ഷേപ പരാമര്‍ശം. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്ന ചിത്രം സഹിതമായിരുന്നു അധിക്ഷേ പോസ്റ്റ്. യഥാര്‍ഥ ചിത്രത്തില്‍ മുന്‍ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീലും, പ്രണബ് മുഖര്‍ജിയുമെല്ലാമുണ്ട്. ഇവരെ ക്രോപ് ചെയ്താണ് രാഹുല്‍ ഗാന്ധ മുസ് ലിം തൊപ്പിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. 

Wayanad became a hub for drug addiction with more than 500 rapes BJP spokesperson with anti-district offensive post



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  a day ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  a day ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  a day ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  a day ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  a day ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  a day ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  a day ago