HOME
DETAILS
MAL
വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്
Web Desk
October 26 2024 | 14:10 PM
കാസർകോട്: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിൻ ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. പയ്യന്നൂർ റയിൽവേ സ്റ്റേഷൻ ട്രാക്കിൽ നിർമ്മാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന വാഹനം ട്രെയിൻ കടന്ന് വരുമ്പോൾ ട്രാക്കിലേക്ക് കയറിയതാണ് ആശങ്ക പടർത്തിയത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് സഡൻ ബ്രേക്ക് ഇട്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു. ഉച്ചക്ക് 12.35 ഓടെയാണ് സംഭവമുണ്ടായത്. അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനായി കൊണ്ടു വന്ന കോൺക്രീറ്റ് മിക്സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. ഉടൻ തന്നെ സമയോചിതമായ ലോക്കോ പൈലറ്റിൻ്റെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. അതേസമയം, വാഹനമോടിച്ച ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."