HOME
DETAILS
MAL
കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചു കൊന്നത് അച്ഛനെ
backup
September 24 2019 | 05:09 AM
റോം: കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ച് ഇറ്റാലിയന്‍ വേട്ടക്കാരന് വെടിവച്ചു കൊന്നത് സ്വന്തം അച്ഛനെ. വേട്ടയ്ക്കിടെ മനുഷ്യര്‍ക്കും പരുക്കേല്ക്കാറുണ്ടെങ്കിലും സ്വന്തം കുടുംബാംഗത്തെ വെടിവച്ചു കൊല്ലുന്നത് ആദ്യമായാണ്. കംപാനിയക്കു തെക്കുള്ള സികിഗ്നാമോ ഡെഗ്ലി അബുര്നി എന്ന ഗ്രാമത്തിലാണ് സംഭവം.
34കാരനായ യുവാവ് വേട്ടനായ്ക്കള്‍ കുരയ്ക്കുന്നതു കേട്ട് നോക്കിയപ്പോള്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ എന്തോ ഇളകുന്നതു കണ്ടു. ഉടന്‍ കാട്ടുപന്നിയാണെന്നു കരുതി വെടിവയ്ക്കുകയായിരുന്നു. വെടികൊണ്ടത് 55കാരനായ അച്ഛന് മാര്‍ട്ടിനോ വാഡിയാസോയുടെ നെഞ്ചിലായിരുന്നു. പൊലിസ് മകനെതിരേ കേസെടുക്കുകയും തോക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ഇറ്റലിയില്‍ കാട്ടുപന്നിയെന്നു കരുതി 18കാരനെ വെടിവച്ച സംഭവം നടന്നിരുന്നു. 12 വര്‍ഷത്തിനിടെ വേട്ടയ്ക്കിടെ 230 ആളുകളാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് 10 ലക്ഷം കാട്ടുപന്നികളുണ്ടെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."