HOME
DETAILS
MAL
വാഹനാപകട മരണം; 22.27 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി
backup
June 15 2017 | 20:06 PM
മഞ്ചേരി:വാഹനാപകടത്തില്‍ മരണപ്പെട്ടയാളുടെ ആശ്രിതര്‍ക്ക് 22,27,000 രൂപയും കോടതി ചെലവും നല്കാന് മഞ്ചേരി എം.എ.സി.ടി കോടതി ഉത്തരവിട്ടു. മുസ്ലിയാരങ്ങാടി പോത്തുവെട്ടിപാറയില് കാറിടിച്ച് മരണപ്പെട്ട കൊണ്ടോട്ടി എയര്‍പോര്‍ട്ട് കിളിനാടന്‍ അബ്ദുല്‍ ജലീലിന്റെ ഭാര്യക്കും രണ്ടു വയസുള്ള മകള്‍ക്കുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
2014 ഏപ്രില്‍ രണ്ടിന് വൈകിട്ട് ആറിന് മൊറയൂരില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് ബൈക്കില്‍ യാത്രചെയ്യവേ എതിരെ വന്ന കാറിടിച്ചാണ് ജലീല്‍ മരണപ്പെട്ടത്. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. എ.കെ റിയാസ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."