HOME
DETAILS

മലയാള സര്‍വകലാശാല ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വീണ്ടും സജീവമാകുന്നു

  
backup
November 04 2018 | 06:11 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af

തിരൂര്‍: മലയാള സര്‍വകലാശാലയ്ക്ക് സ്ഥിരം കാംപസ് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു. ഭൂമിയേറ്റെടുക്കുന്നതിനായി ബജറ്റില്‍ തുക വകയിരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് വി.സി ഡോ. അനില്‍ വള്ളത്തോള്‍, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. ടി അനിതകുമാരി എന്നിവര്‍ പറഞ്ഞു. തിരൂര്‍ മാങ്ങാട്ടിരിയിലെ ഭൂമി സര്‍വകലാശാലയ്ക്കായി ഏറ്റെടുക്കുന്നത് മുന്‍ വൈസ് ചാന്‍സലറുടെ കാലത്ത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
എന്നാലിപ്പോള്‍ വിഷയം വീണ്ടും സജീവ പരിഗണനയ്ക്ക് വരികയാണ്. സ്ഥിരം കാംപസിനായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലം പരിഗണിക്കുമെന്നാണ് വി.സിയുടെ നിലപാട്. ഇക്കാര്യത്തില്‍ സര്‍വ്വകലാശാലയ്ക്ക് നിക്ഷിപ്ത താല്‍പ്പര്യങ്ങളില്ലെന്നും വി.സി വ്യക്തമാക്കി. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. എന്നാല്‍ ഏതു ഭൂമിയേറ്റെടുക്കണമെന്നത് സംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ സര്‍വകലാശാലയോട് അഭിപ്രായം തേടിയിട്ടില്ല. ടെക്‌നിക്കല്‍ കമ്മിറ്റി വിശദ പരിശോധന നടത്തിയാണ് തീരുമാനമെടുക്കുക.
ഭൂമിയേറ്റെടുക്കലില്‍ തനിക്ക് പുറമെ നിന്ന് യാതൊരുവിധ സമ്മര്‍ദ്ദവുമില്ലെന്നും പൊതുസ്വത്തെന്ന നിലയില്‍ സര്‍വകലാശാല ഭൂമിയേറ്റെടുക്കല്‍ നടപടികളില്‍ എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്തുമെന്നും വി.സി പറഞ്ഞു. കോഴ്‌സുകളുടെ പുനഃസംഘടന സംബന്ധിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത അക്കാദമിക് കൗണ്‍സില്‍ പരിഗണിക്കും. മുന്‍ വൈസ് ചാന്‍സലറുടെ കാലത്തെ സാമ്പത്തിക ഇടപാടുകളിലുണ്ടായ ഓഡിറ്റ് ഒബ്ജക്ഷന്‍ സംബന്ധിച്ച് പരിശോധിച്ചുവരികയാണെന്നും ഭാവിയില്‍ അത്തരം പോരായ്മകളില്ലാതെ നോക്കുമെന്നും വി.സി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  6 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  6 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  6 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  6 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  6 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  6 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  6 days ago