കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം: മുതിര്‍ന്ന നേതാവിന് മര്‍ദനം
കുറ്റ്യാടി: മരുതോങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് മര്‍ദനമേറ്റു.
മുന്‍ മണ്ഡലം പ്രസിഡന്റും മരുതോങ്കരയിലെ ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തകനുമായ മത്തത്ത് കണാരന്(87), മണ്ഡലം ജനറല്‍ സെക്രട്ടറി സജി വര്‍ഗീസ് (44) എന്നിവരെയാണ് പരുക്കുകളോടെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ 4 മണിയോടെയാണ് സംഭവം. മുള്ളന്‍കുന്നില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ എത്തിയ മത്തത്ത് കണാരന് കമ്മിറ്റിയിലെ ചിലര്‍ നടത്തുന്ന അഴിമതികളെക്കുറിച്ച് ചോദ്യംചെയ്യുകയും മരുതോങ്കരയിലെ കോണ്‍ഗ്രസിനകത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മറു വിഭാഗം സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
ദീര്‍ഘ കാലമായി മരുതോങ്കര പഞ്ചായത്തിലെ കോണ്‍ഗ്രസിനകത്ത് നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാണ് ഇന്നലെ തുറന്ന സംഘട്ടനത്തിലേക്ക് നീങ്ങിയത്. തൊട്ടില്‍പ്പാലം പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."