മഞ്ചേരിയുടെ ആരോഗ്യ സംരക്ഷണത്തിന് രോഗി കല്യാണ്‍ സമിതി
മഞ്ചേരി: നഗരസഭയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുതിയ മുഖം പകരുന്ന് 'രോഗി കല്യാണ്‍ സമിതി ' യുടെ പ്രവര്‍ത്തനം. നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ പി.എച്ച്.സി കേന്ദ്രങ്ങളില്‍ ആശുപത്രി വികസന സമിതിക്ക് സമാനമായാണ് ' രോഗി കല്യാണ്‍ സമിതികള്‍' പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ മുപ്പതിനകം സംസ്ഥാനത്തെ 83 അര്‍ബന്‍ പി.എച്ച്.സികളിലും സമിതികള്‍ രൂപികരിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ്. എന്നാല്‍ മഞ്ചേരിയില്‍ സമിതി രൂപീകരിച്ചെങ്കിലും നഗരസഭയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. ഈയടുത്താണ് രോഗി കല്യാണ്‍ സമിതിക്ക് നഗരസഭയുടെ അംഗീകാരം ലഭിച്ചത്.
ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു അര്‍ബന്‍ പി.എച്ച്.സികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഓരോ ആശുപത്രികളുടെയും അടിസ്ഥാന വികസനവും ഫണ്ട് വിനിയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആശുപത്രി അധികൃതരുടെ നിയന്ത്രണത്തിലായിരുന്നു. ഈ സ്ഥിതിക്കാണ് രോഗി കല്യാണ്‍ സമിതിയുടെ വരവോടെ മാറ്റമുണ്ടായത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദയാണ് സമിതിയുടെ അധ്യക്ഷ. മെഡിക്കല്‍ ഓഫിസര്‍ കൗണ്‍വീനറുമാണ്. ഇരുവരുടെയും പേരില്‍ ജോ. അക്കൗണ്ട് രൂപികരിച്ചാണ് ഫണ്ട് വിനിയോഗം നടപ്പിലാക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, അസംബ്ലി മണ്ഡലത്തില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, മേഖലയിലെ പ്രധാന എന്‍.ജി.ഒ സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. ഇനി നഗരസഭയുടെ നേരിട്ടുള്ള ഇടപെടല്‍ കൂടി ഉണ്ടാകുന്നതോടെ ആശുപത്രി വികസനത്തിനായി കൂടുതല്‍ ഫണ്ട് വകയിരുത്തുന്നതിനുള്ള സാധ്യതയേറും.
പുതിയ പദ്ധതി ആശുപത്രികളുടെ സമഗ്ര വികസനത്തിന് വഴിതെളിക്കുമെന്നാണ് പ്രതീക്ഷ. സമിതി രൂപീകരിച്ചതിന് പിന്നാലെ മുള്ളമ്പാറ, നെല്ലിക്കുത്ത് ആയുര്‍വേദ ആശുപത്രികള്‍, പയ്യനാട് ഹോമിയോ, മഞ്ചേരി യൂനാനി ആശുപത്രികളുടെ വികസനത്തിന് 18.5 ലക്ഷം രൂപ വിനിയോഗിച്ചതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."