HOME
DETAILS

കശ്മിരില്‍ ഇപ്പോഴും സൈനികരുടെ നരനായാട്ടെന്ന് വനിതാ വസ്തുതാന്വേഷണ സംഘം:  പ്രസവത്തിനുപോലും ആശുപത്രിയില്‍ പോകാനനുവദിക്കുന്നില്ല, പറഞ്ഞറിയിക്കാന്‍ പോലുമാകില്ല, ഈ നാടിന്റെ ദുര്‍ഗതിയെന്നും അഞ്ച് ദിവസം കശ്മിര്‍ സന്ദര്‍ശിച്ച സംഘം

  
backup
September 24 2019 | 14:09 PM

kashmir-issue-new-statement

ന്യൂഡല്‍ഹി: സൈനിക വലയത്തിനുള്ളില്‍ കശ്മിരികള്‍ക്ക് കൊടിയ പീഡനമെന്ന് കശ്മിര്‍ സന്ദര്‍ശിച്ച വനിതാ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. വീടുകളില്‍കയറി സൈന്യം അതിക്രമങ്ങള്‍ കാട്ടുന്നു. യുവാക്കളെ വ്യാപകമായി പിടിച്ചുകൊണ്ടുപോകുന്നു. ചികിത്സയ്ക്കായി ആളുകള്‍ക്ക് ആശുപത്രിയില്‍ വരാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ആറു മണിയ്ക്ക് ശേഷം വീടുകളില്‍ ലൈറ്റണയ്ക്കാത്തതിന്റെ പേരില്‍ വീട്ടുടമസ്ഥരെ സൈന്യം പിടിച്ചുകൊണ്ടുപോയി തടവിലിട്ടതായും വസ്തുതാന്വേഷണ സംഘം കുറ്റപ്പെടുത്തി.
സി.പി.ഐയുടെ ആനി രാജ, മുസ്‌ലിം വിമന്‍സ് ഫോറത്തിന്റെ സൈദാ ഹമീദ്, നാഷനല്‍ ഫെഡറേഷന്‍ ഇന്ത്യന്‍ വിമണിന്റെ പങ്കൂരി സഹീര്‍, പ്രഗതിശീല്‍ മഹിളാ സംഘടനിന്റെ പൂനം കൗശിക്, കവല്‍ജിത് കൗര്‍ എന്നിവരടങ്ങിയ സംഘമാണ് ഈ മാസം 17മുതല്‍ 21 വരെ കശ്മിര്‍ സന്ദര്‍ശിച്ചത്. പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കശ്മിരില്‍ കടകളും ഹോട്ടലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു കിടക്കുകയാണെന്ന് റിപോര്‍ട്ട് പറയുന്നു. ശ്രീനഗര്‍, പുല്‍വാമ, ബന്ദിപുര, ഷോപ്പിയാന്‍ എന്നീ നാലു ജില്ലകളാണ് സംഘം സന്ദര്‍ശിച്ചത്. നാലിടത്തെയും സാഹചര്യം സമാനമാണെന്ന് റിപോര്‍ട്ട് പറയുന്നു. എട്ടുമണിയായിക്കഴിഞ്ഞാല്‍ വീടുകളില്‍ വിളക്കുകള്‍ അണച്ചിരിക്കണം. പരിശോധനയുടെ പേരില്‍ വീടുകളില്‍കയറി സൈനികര്‍ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുന്നു. സൂക്ഷിച്ചുവച്ച റേഷനരിയില്‍ മണ്ണെണ്ണയൊഴിച്ചു. മറ്റു ഭക്ഷ്യവസ്തുക്കള്‍ വാരിവലിച്ച് മുറ്റത്തേക്ക് എറിഞ്ഞതായും വീട്ടമ്മമാര്‍ പറഞ്ഞു.
ബന്ദിപുരയില്‍ പരീക്ഷയ്ക്ക് പഠിക്കാന്‍ ലൈറ്റിട്ടതിന് ഒരു വീട്ടിലെത്തിയ സൈനികര്‍ ഇവിടെയുണ്ടായിരുന്ന ആണുങ്ങളെയെല്ലാം കര്‍ഫ്യൂ നിയമം ലംഘിച്ചുവെന്നാരോപിച്ച് പിടിച്ചുകൊണ്ടുപോയി. ആറുമണിയ്ക്ക് ശേഷം പുരുഷന്‍മാര്‍ക്ക് വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുമതിയില്ല. ഫോണിന്റെ വെളിച്ചത്തിലാണ് രാത്രി ബാത്ത്‌റൂമില്‍ പോകുന്നതെന്നും അത് തന്നെ വെളിച്ചം പുറത്തു കാണാത്ത വിധം സൂക്ഷിച്ചാണ് ഉപയോഗിക്കുന്നതെന്നും സറീനയെന്ന വീട്ടമ്മ പറഞ്ഞു.
വീട്ടിലെ മുതിര്‍ന്ന അംഗം മരിച്ചപ്പോള്‍ അകലെയുള്ള ബന്ധുക്കളെ അറിയിക്കാന്‍ പോലും നിവൃത്തിയില്ലാതെ അടക്കം ചെയ്യേണ്ടിവന്നു. പൊതുഗതാഗതം തീരെയില്ല. അടിയന്തര ഘട്ടത്തില്‍ മാത്രമാണ് സ്വന്തമായി വാഹനമുള്ളവര്‍ പോലും പുറത്തിറങ്ങാറ്.

വാഹനമില്ലാത്തതിനാല്‍ പ്രസവത്തിനുപോലും സ്ത്രീകള്‍ക്ക് ആശുപത്രികളിലെത്താന്‍ കഴിയുന്നില്ല. വീടുകളിലാണ് ഇപ്പോള്‍ പ്രസവം നടക്കുന്നത്. ആവശ്യത്തിന് ആംബുലന്‍സുകളില്ല. ഉള്ളത് പരിശോധനാ കേന്ദ്രങ്ങളില്‍ തടഞ്ഞുവയ്ക്കുന്നു. കടുത്ത വിഷാദവുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടുന്നു. പ്രായം തികയാതെ പ്രസവിക്കുകയും കുട്ടികള്‍ അപകടാവസ്ഥയിലാകുന്ന നിരവധി സംഭവങ്ങളുള്ളതായും ശ്രീനഗറിലെ ലാലാഡെഡ് വനിതാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് പോകാന്‍ സമ്മതിക്കാതെ പൊലിസ് വഴിയില്‍ തടയുന്നുണ്ട്. സ്ത്രീകളുടെ മുഖപടം സൈന്യം വലിച്ചു കീറുന്നതായി പലരും പരാതിപ്പെട്ടു. 14,15 വയസ്സായ കുട്ടികളെ സൈന്യം പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുന്നു. ഫോണുകള്‍ പിടികൂടി കൊണ്ടുപോകുന്നു. ഫോണ്‍ തിരിച്ചു കിട്ടാന്‍ സൈനിക ക്യാംപില്‍ വരാനാണ് പറയുന്നത്. പീഡനം ഭയന്ന് വില കൂടിയ ഫോണായിട്ടുപോലും ആരും വാങ്ങാന്‍ പോകാറില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  6 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  7 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  7 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago