ഹര്‍ത്താലുകള്‍ പൗരാവകാശങ്ങളെ ധ്വംസിക്കുന്നു: ഡോ. സെബാസ്റ്റ്യന്‍ പോള്‍
കോഴിക്കോട്: സ്വതന്ത്ര്യ വ്യവഹാരത്തിന് തടസമാകുന്ന ഹര്‍ത്താലുകള്‍ പൗരാവകാശങ്ങള്‍ ധ്വംസിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍.
വലിയേടത്ത് ശശി അനുസ്മരണ സമിതിയും ദേശീയ ബാലതരംഗവും സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ 'ഹര്‍ത്താലില്‍ കുരുങ്ങുന്ന കേരളം' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടാണ് ഹര്‍ത്താലുകള്‍ അരങ്ങേറുന്നത്. പെട്ടെന്ന് ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ സമൂഹത്തിന് അവകാശമുണ്ട്. ഹര്‍ത്താലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ചാണ് ഹര്‍ത്താലുകള്‍ നടത്തുന്നത്. ഹര്‍ത്താലില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാനാവുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഗത് മയന്‍ ചന്ദ്രപുരി അധ്യക്ഷനായി.
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, എം.കെ പ്രേംനാഥ്, എം.വി കുഞ്ഞാമു, ടി.വി ബാലന്‍, കെ.സി അബു, കെ.എഫ് ജോര്‍ജ്, പി. വാസു, സി.പി ഹമീദ്, പി.എ ഹംസ, ജോയ് വളവില്‍, പി.കെ കബീര്‍, ഗിരീഷ് ആമ്പ്ര, റോഷന്‍ ബാബു എരഞ്ഞിക്കല്‍, രമേഷ് അമ്പലക്കോത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."