HOME
DETAILS
MAL
പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു
backup
June 15 2017 | 21:06 PM
താമരശേരി: താമരശേരി ഉല്ലാസ് ഹൗസിങ് കോളനിയില്‍ സ്വകാര്യ വ്യക്തിയുടെ ഫ്ളാറ്റില്‍ നിന്ന് കക്കൂസ് മലിന്യം റോഡിലേക്ക് ഒഴുക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഉല്ലാസ് റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു.
പ്രസിഡന്റ് കെ.ടി അബൂബക്കര്‍, എടക്കണ്ടി റഹീം, കെ.കെ മോഹനന്, ചുണ്ടയില്‍ മുഹമ്മദാജി, ജോയ്സ്, ഇ.പി ഫൈസല്‍, സി.കെ ഷറഫുദ്ദീന്, ഇ.പി നിയാസ്, ചുണ്ടയില്‍ ഫൈസല്‍ സംബന്ധിച്ചു.
തുടര്‍ന്ന് താമരശ്ശേരി എസ്.ഐ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ഫ്ളാറ്റുടമയുമായി നടത്തിയ ചര്‍ച്ചയില്‍ താമസക്കാരെ ഒഴിപ്പിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."