ന്യൂനപക്ഷവിരുദ്ധ പ്രസംഗം: ബാലകൃഷ്ണപിള്ളയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ന്യൂനപക്ഷവിരുദ്ധ പ്രസംഗം നടത്തിയതിന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് കൊല്ലം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസം എന്‍എസ്എസ് കരയോഗത്തിന്റെ പരിപാടിയില്‍ പിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്.
പിള്ള നടത്തിയ പ്രസംഗം സംബന്ധിച്ച പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ്പി അജിതാ ബീഗം എ.ഡി.ജി.പി ബി.സന്ധ്യക്കു കൈമാറിയിരുന്നു.
ആഭ്യന്തരവകുപ്പിലേക്കെത്തുന്ന റിപ്പോര്‍ട്ടുകള്‍ക്ക് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിനു ശേഷമേ പരിഗണിക്കുകയുള്ളു.പിളളയുടെ പ്രസംഗം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണമന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പള്ളികളിലെ ബാങ്ക് വിളി നായയുടെ കുര പോലെയാണെന്നും മുസ്ലിംകളും ക്രിസ്ത്യാനികളും പത്തുപേര്‍ ചേര്‍ന്നാല്‍ അവിടെ പള്ളി പണിയുന്നവരാണെന്നുമായിരുന്നു പിള്ളയുടെ പരാമര്‍ശം. പ്രസംഗത്തില്‍ പിള്ള പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."