HOME
DETAILS

പകര്‍ച്ചപ്പനി: പ്രതിരോധത്തില്‍ ഏകോപനമില്ലാതെ ആരോഗ്യ വകുപ്പ്

  
backup
June 15 2017 | 22:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a4

 

കോഴിക്കോട്: ആശങ്കയുളവാക്കുന്ന രീതിയില്‍ ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനാകാതെ ആരോഗ്യ വകുപ്പ്. ഇന്നലെയും ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ചാണ് അധികൃതര്‍ നടപടിയെടുക്കുന്നതെന്നാണ് പൊതുവേയുള്ള ആക്ഷേപം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കൂരാച്ചുണ്ട് പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ ശുചീകരണ യജ്ഞം സംഘടിപ്പിച്ചിരുന്നു.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കൊതുക് നശീകരണത്തിനായി ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്താന്‍ എം.പി, ജില്ലാ കലക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പഞ്ചായത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചിരുന്നു. കൂരാച്ചുണ്ട് സി.എച്ച്.സി ഒ.പിയില്‍ ഒരു ഡോക്ടറെ അധികമായി നിയമിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് മുതല്‍ ജൂലൈ മൂന്നു വരെ സി.എച്ച്.സിയില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും.
ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയുടെ മറ്റു പ്രദേശങ്ങളിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്താത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മഴക്കാല പൂര്‍വ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതാണ് രോഗം വ്യാപകമാകാനുള്ള സാഹചര്യമുണ്ടാക്കിയതെന്നാണ് അധികൃതരുടെ നിലപാട്.
ശുദ്ധജലത്തില്‍ മാത്രം വളരുന്ന ഡെങ്കിപ്പനിക്ക് കാരണമായ കൊതുക് കടുത്ത വേനലിലും എങ്ങനെ വ്യാപിച്ചുവെന്ന കാര്യത്തിലും അധികൃതര്‍ക്ക് കൃത്യമായ ഉത്തരമില്ല.
മഴക്ക് മുന്‍പുതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചത് കൂരാച്ചുണ്ടിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago