സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം: 27ന് അന്തിമരൂപം നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് 27ന് അന്തിമരൂപം നല്‍കും.
രാവിലെ 11 ന് ലേബര്‍ കമ്മിഷണറേറ്റില്‍ ഇതുസംബന്ധിച്ച് യോഗം ചേരുമെന്ന് ലേബര്‍ കമ്മിഷണര്‍ കെ. ബിജു അറിയിച്ചു.
ഇതേ വിഷയത്തില്‍ ഇന്നലെ രാവിലെ ലേബര്‍ കമ്മിഷണറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമാകാതെ വന്നതോടെ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ ചേംബറില്‍ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് വേതനം പുതുക്കി നിശ്ചിയിക്കുന്നതിന് അന്തിമ രൂപം നല്‍കാന്‍ 27 ന് വീണ്ടും യോഗം ചേരുന്നതിന് ധാരണയായത്.
മാനേജ്‌മെന്റും നഴ്‌സിങ് യൂനിയനുകളും തങ്ങളുടെ നിലപാട് 27 ന് രേഖാമൂലം അറിയിക്കണം. മിനിമം വേതന അഡൈ്വസറി ബോര്‍ഡ് ഇത് പരിഗണിക്കുകയും ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. തുടര്‍ന്ന് ഇത് സര്‍ക്കാരിന് അന്തിമ പരിഗണനക്ക് സമര്‍പ്പിക്കും. വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള അന്തിമ രൂപം നല്‍കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇരു വിഭാഗങ്ങളും നിലപാടുകളില്‍ വിട്ടു വീഴ്ചയ്ക്ക് തയാറാകണം.
27ന് വീണ്ടും ചര്‍ച്ച വച്ചിരിക്കുന്ന സാഹചര്യത്തില്‍ നഴ്‌സിങ് യൂനിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും യോഗത്തില്‍ കമ്മിഷണര്‍ സംഘടനാപ്രതിനിധികളോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സമവായ നീക്കങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച നഴ്‌സിങ് യൂനിയനുകള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."