പ്രായം ചെന്നവര്‍ കൂടുതല്‍ അധിക്ഷേപത്തിനിരയാകുന്നത് ബംഗളൂരു നഗരത്തില്‍
ബംഗളൂരു: രാജ്യത്ത് പ്രായം ചെന്നവരില്‍ രണ്ടില്‍ ഒരാള്‍ എന്ന നിലയില്‍ പൊതു സ്ഥലത്ത് അധിക്ഷേപിക്കപ്പെടുന്നുവെന്ന് ഹെല്‍പ് ഏജ് ഇന്ത്യ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഇന്ത്യക്കാര്‍ എങ്ങനെ മുതിര്‍ന്നവരെ പരിചരിക്കുന്നു എന്ന് വ്യക്തമാക്കിയുള്ള പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. രാഷ്ട്ര തലസ്ഥാനത്ത് പ്രായം ചെന്നവരില്‍ 23 ശതമാനം പേര്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ ബംഗളൂരു നഗരത്തിലാണ് ഇത് ഏറ്റവും കൂടുതലുള്ളത്.
ഇവിടെ മുതിര്‍ന്നവരില്‍ 70 ശതമാനത്തോളം പേരാണ് അധിക്ഷേപത്തിന് ഇരയാകുന്നത്. തെലങ്കാനയുടെ തലസ്ഥാന നഗരിയായ ഹൈദരാബാദില്‍ 60 ശതമാനവും അസമിലെ ഗുവാഹത്തിയില്‍ 59 ശതമാനം പേരും അവഹേളിക്കപ്പെടുന്നുണ്ട്. കൊല്‍ക്കത്തയില്‍ ഇത് 52 ശതമാനമാണെങ്കില്‍ ചെന്നൈയില്‍ 49 ശതമാനവും മുംബൈയില്‍ 33 ശതമാനവുമാണ്. ദേശീയ ശരാശരി 44 ശതമാനമാണ്.
രാജ്യത്തെല്ലായിടത്തും സന്ദര്‍ശനം നടത്തി തെരഞ്ഞെടുത്ത 4,000 ജനങ്ങളുമായി സംവദിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ഹെല്‍പ് ഏജ് പറയുന്നു. സമൂഹത്തില്‍ പ്രായം ചെന്നവര്‍ നേരിടുന്ന വിവേചനം സംബന്ധിച്ച് ഇവര്‍ പങ്കുവയ്ക്കുകയുണ്ടായി. പൊതു ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയും മോശമായി പെരുമാറുകയും ചെയ്യുന്നതിനുപുറമെ ഭീകരമായ പ്രവൃത്തികളും ഇവരോട് ചെയ്യുന്നുണ്ടെന്ന് മനസിലാക്കാനായതായി ഹെല്‍പ് ഏജ് ഭാരവാഹിയായ മഞ്ജിര ഖുരാന പറഞ്ഞു.
ആശുപത്രികള്‍, ബസ് യാത്ര, മാളുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രായമായവര്‍ അവഹേളിക്കപ്പെടുന്നത്. ബസ് യാത്രക്കിടയില്‍ കണ്ടക്ടര്‍മാരില്‍ നിന്ന് അവഹേളിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കിയത് 16 ശതമാനം ആളുകളാണ്. സമൂഹത്തില്‍ പ്രായം ചെന്നവര്‍ക്കു നേരെയുണ്ടാകുന്ന അവഹേളനവും അധിക്ഷേപവും ഇല്ലാതാകാന്‍ പൊതു സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് എഴുത്തുകാരനായ സന്തോഷ് ദേശായി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."