HOME
DETAILS

ബ്രിട്ടിഷ് പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രിം കോടതി റദ്ദാക്കി

  
backup
September 24 2019 | 20:09 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b7%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1-3

 


ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന് വിധിച്ച സുപ്രിം കോടതി ജോണ്‍സന്റെ നടപടി റദ്ദാക്കിയതായി പ്രഖ്യാപിച്ചു. പാര്‍ലമെന്റ് പിരിച്ചുവിട്ടത് നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചതോടെ ബുധനാഴ്ച രാവിലെ 11.30ന് പാര്‍ലമെന്റിന്റെ ഇപ്പോഴത്തെ സെഷന്‍ പുനരാരംഭിക്കുമെന്ന് പൊതുസഭ സ്പീക്കര്‍ ജോണ്‍ ബെര്‍കോ അറിയിച്ചു.
അതേസമയം കോടതിവിധിയോട് അതൃപ്തി പ്രകടിപ്പിച്ച ജോണ്‍സന്‍ പാര്‍ലമെന്റ് പിരിച്ചുവിടല്‍ അനിവാര്യമായിരുന്നെന്ന് പ്രതികരിച്ചു. ഒക്ടോബര്‍ 31ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടേണ്ടതിന്റെ അവസാന തിയതി അവസാനിക്കാനിരിക്കെ വീണ്ടും പാര്‍ലമെന്റ് പിരിച്ചുവിട്ടേക്കാമെന്ന സൂചനയും അദ്ദേഹം നല്‍കി. ഭരണപക്ഷ അംഗം കൂറുമാറിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട ജോണ്‍സന്‍ അറ്റകൈ നടപടിയെന്ന നിലയിലാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സഭ എന്ന നിലയില്‍ പാര്‍ലമെന്റിന്, വിശേഷിച്ച് പൊതുസഭയ്ക്ക് (ഹൗസ് ഓഫ് കോമണ്‍സ്) ബ്രെക്‌സിറ്റ് എങ്ങനെ വേണമെന്ന കാര്യത്തില്‍ ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി പ്രസിഡന്റ് ജസ്റ്റിസ് ബ്രെന്‍ഡ ഹാലെ(ലേഡി ഹാലെ) വ്യക്തമാക്കി.
പരമോന്നത കോടതി പാര്‍ലമെന്റ് പിരിച്ചുവിട്ടത് അസാധുവാക്കിയതോടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ബോറിസ് ജോണ്‍സന്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ജോണ്‍സന്‍ പുറത്തുപോവണമെന്ന് ആവശ്യപ്പെട്ട ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഏറ്റവും കുറഞ്ഞ കാലം ബ്രിട്ടിഷ് പ്രധാനമന്ത്രിയായ വ്യക്തിയായി ജോണ്‍സന്‍ മാറുമെന്ന് അഭിപ്രായപ്പെട്ടു.
ലേബര്‍ പാര്‍ട്ടി പുതിയ സര്‍ക്കാരുണ്ടാക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  12 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  34 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago