പട്ടിക വിഭാഗക്കാര്‍ക്കു നേരെയുള്ള ആക്രമണത്തിനെതിരേ ഇ.ടി മുഹമ്മദ് ബഷീര്‍
ന്യൂഡല്‍ഹി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനു നേരെ അനുദിനം വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ അവരെ ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലാക്കിയിരിക്കയാണെന്നും അഭിമാനകരമായ ജീവിതം അവര്‍ക്ക് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും മുസ്‌ലിം ലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ മന്ത്രാലയം നിശ്ചലമായി കിടക്കുകയാണെന്നും അതിനെ നോക്കാന്‍ ആരുമില്ലെന്ന അവസ്ഥ വന്നതായും അദ്ദേഹം പറഞ്ഞു. ഇത് ആര്‍ക്കും വേണ്ടാത്ത വകുപ്പായി മാറിയിരിക്കുകയാണ്. ഭംഗിയുള്ള പേരുകളുള്ള പല പദ്ധതികളുമുണ്ട്. ഒന്നും താഴെ തട്ടില്‍ നടക്കുന്നില്ല. സര്‍ക്കാരിന് വല്ല ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ഈ വകുപ്പിന് സജീവത കൈവരുത്തണം.
ധനകാര്യ മാനേജ്‌മെന്റ്, പദ്ധതികള്‍ നടത്തുന്ന കാര്യത്തിലുള്ള സുതാര്യത എന്നിവ സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദവും വസ്തുതകളും തമ്മില്‍ വലിയ അന്തരമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് യു.പി.എ സര്‍ക്കാര്‍ എടുത്ത താത്പര്യം ഇന്ന് എടുക്കുന്നില്ല. നാടിന്റെ അഭിമാനമായിരുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ കാര്യത്തില്‍ വേണ്ടത്ര മുന്നൊരുക്കം പോലും ചെയ്തിട്ടില്ല. ഒഴിവാക്കാവുന്ന ചില പദ്ധതികള്‍ സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."