HOME
DETAILS

ആര്‍.എസ്.എസിന്റെ വെല്ലുവിളി രാജ്യത്തെ നശിപ്പിക്കും

  
backup
November 04 2018 | 19:11 PM

sp-editorial-5-11-2018

 

അഞ്ച് നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വികസനസംബന്ധമായ കാര്യങ്ങളൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാകാതെയും റാഫേല്‍ വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാനാകാതെയും കേന്ദ്രസര്‍ക്കാര്‍ വഴിമുട്ടി നില്‍ക്കുന്നതിനാല്‍ വീണ്ടും രാമക്ഷേത്രത്തെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാണ് ബി.ജെ.പി-സംഘ്പരിവാര്‍ നേതൃത്വങ്ങള്‍ അണിയറയില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷം രാജ്യം ഭരിച്ചിട്ടും രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാതിരുന്ന ആര്‍.എസ്.എസ് 1992ലെ രഥയാത്ര വീണ്ടും തുടങ്ങുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വെടിമരുന്നായി സൂക്ഷിക്കുകയായിരുന്നുവോ ആര്‍.എസ്.എസ് രാമക്ഷേത്ര നിര്‍മാണ വിഷയം ഇത്രയുംകാലം. രാമനോടും ക്ഷേത്രനിര്‍മാണത്തോടും ശബരിമലയോടുമല്ല സംഘ്പരിവാറിന്റെ ആഭിമുഖ്യം. ഹിന്ദു സഹോദരങ്ങളുടെ വികാരങ്ങള്‍ക്ക് തീപിടിപ്പിച്ച് അധികാരത്തിന്റെ മധുനുകരാന്‍ രാമക്ഷേത്രം ഉപകരിക്കുമെങ്കില്‍ കല്‍പാന്തകാലത്തോളം രാമക്ഷേത്ര നിര്‍മാണം സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും. പല വിഷയങ്ങളിലും അവര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് ഇതിന് തെളിവാണ്. ശബരിമലയില്‍ എല്ലാസ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതി വിധി പ്രസ്താവിച്ചപ്പോള്‍ അതിനെ സഹര്‍ഷം സ്വാഗതംചെയ്ത ആര്‍.എസ്.എസ് നേതൃത്വവും അവരുടെ മുഖപത്രവും എത്ര പെട്ടെന്നാണ് നിലപാട് മാറ്റിയത്. നിലപാടുകളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍ വ്യക്തമായ മറുപടി പറയാതെ വിഷയത്തെ വഴിതിരിച്ചുവിടുക എന്നതാണ് സംഘ്പരിവാര്‍ നയം. പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ അഭിമുഖീകരിക്കാതിരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഹിറ്റ്‌ലര്‍ ചോദ്യങ്ങള്‍ അനുവദിച്ചിരുന്നില്ല. റേഡിയോ പ്രഭാഷണങ്ങളിലൂടെ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. നരേന്ദ്രമോദിയും റേഡിയോവിലൂടെ മന്‍കി ബാത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നതും നാം കേട്ടുകൊണ്ടിരിക്കുന്നു.
രാമക്ഷേത്രം നിര്‍മിക്കാനുള്ള ഓര്‍ഡിനന്‍സ് ഉടനെ വേണമെന്ന് ആര്‍.എസ്.എസ് കേന്ദ്രസര്‍ക്കാരിന്റെ സമ്മതത്തോടെ സര്‍ക്കാരിന് അന്ത്യശാസനം നല്‍കുമ്പോള്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഉടനെ വേണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല. ഭക്തജനങ്ങളുടെ വികാരം കണക്കിലെടുത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഓര്‍ഡിനന്‍സ് വേണമെന്നും ശബരിമലയിലെ ഭക്തജനങ്ങളുടെ വികാരം മനസിലാക്കി യുവതീപ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് വേണ്ടെന്നും ഒരേശ്വാസത്തില്‍ ആര്‍.എസ്.എസ് പറയുന്നത് ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ്.
സുപ്രിംകോടതിയില്‍നിന്ന് ക്ഷേത്രനിര്‍മാണത്തിന് അനുകൂലമായോ പ്രതികൂലമായോ വിധിവന്നാല്‍ രണ്ട് വിധികളെയും പൊക്കിപ്പിടിച്ച് വര്‍ഗീയ ധ്രുവീകരണത്തിലൂടെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അനായാസ വിജയം നേടാമെന്നാണ് സംഘ്പരിവാര്‍ കരുതിയിരുന്നത്. വിധി അനുകൂലമാവുകയാണെങ്കില്‍ ആഹ്ലാദപ്രകടനങ്ങളിലൂടെയും പ്രതികൂലമാവുകയാണെങ്കില്‍ പ്രതിഷേധ പ്രകടനങ്ങളിലൂടെയും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാമെന്നു കണക്കുകൂട്ടി. രണ്ടും നടക്കാതെ വന്നതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ആയുധം പുറത്തെടുത്തിരിക്കുന്നത്.
അയോധ്യയിലും ശബരിമലയിലും യഥാര്‍ഥ ഭക്തരുടെ ആശങ്ക മുതലെടുത്ത് രാഷ്ട്രീയ ലാഭം കൊയ്യാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് അതിന് അനുസൃതമായ വിധി പ്രസ്താവങ്ങള്‍ കോടതികളില്‍ നിന്നുണ്ടാകണമെന്നാണ് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പറയുന്നത്. അങ്ങനെ വിധിപറയാന്‍ തുടങ്ങിയാല്‍ ജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യക്ക് നിലനില്‍ക്കാനാകുമോ? വ്യാജ പ്രചാരണങ്ങള്‍ വഴി മനുഷ്യമനസില്‍ വിഷം നിറച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ അതല്ല ഉദ്ദേശിക്കുന്നതെങ്കില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങള്‍ സംരക്ഷിക്കുന്നതിനായി നിയമനിര്‍മാണം നടത്താന്‍ സ്വന്തം സര്‍ക്കാരായ ബി.ജെ.പി സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നില്ലേ വേണ്ടിയിരുന്നത്. ശബരിമലക്ക് പ്രത്യേക നിയമം വേണമെന്ന് എന്തുകൊണ്ട് സംഘ്പരിവാര്‍ ആവശ്യപ്പെടുന്നില്ല. ആര്‍.എസ്.എസിന്റെ ഇരട്ട മുഖമല്ലേ ഇവിടെ മറനീക്കി പുറത്തുവരുന്നത്. മുസ്‌ലിം സ്ത്രീകള്‍ക്ക് ഭരണഘടന അനുസരിച്ചുള്ള അവകാശങ്ങള്‍ നല്‍കണമെന്നുപറയുന്ന ആര്‍.എസ്.എസ് ഹിന്ദു സ്ത്രീകള്‍ക്ക് ഭരണഘടനക്ക് പകരം ആചാരം മതിയെന്ന് ശഠിക്കുന്നത് എന്തുകൊണ്ടാണ് ?
മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഒരു മുസ്‌ലിം സ്ത്രീ കോടതിയില്‍ കേസ് കൊടുക്കുകയും കോടതി അനുകൂലമായ വിധി പ്രസ്താവം നടത്തുകയും ചെയ്തപ്പോള്‍ സര്‍വാത്മനാ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയില്‍ ഹിന്ദുസ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് വിധി പറഞ്ഞപ്പോള്‍ എന്തുകൊണ്ട് അവരെ പിന്തുണച്ചില്ല.
വസ്തുതകളെ വളച്ചൊടിച്ചും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയും കലാപങ്ങള്‍ സൃഷ്ടിച്ചുമാണ് ആര്‍.എസ്.എസ് മനുസ്മൃതിക്കനുസരിച്ചുള്ള ഭരണഘടനക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും ആ ഭരണഘടനയില്‍ ഇടമില്ല. അതിനാലാണ് ഡോ. അംബേദ്ക്കര്‍ മനുസ്മൃതി കത്തിക്കാന്‍ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തത്. നമ്മുടെ മഹത്തായ ജനാധിപത്യവും ഭരണഘടനയും പാശ്ചാത്യ രീതിയാണ് അനുകരിക്കുന്നതെന്നും അത് തൂത്തെറിയേണ്ടതാണെന്നും ആര്‍.എസ്.എസ് വാദിക്കുന്ന് മനുസ്മൃതിയനുസരിച്ചുള്ള ഭരണവ്യവസ്ഥക്ക് വേണ്ടിയാണ്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഉപകരണങ്ങള്‍ മാത്രമാണ് രാമക്ഷേത്രവും ശബരിമലയും. ജനാധിപത്യ മതേതര വിശ്വാസികളും സംഘടനകളും ഈ വിപത്ത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ രാജ്യം വിവരണാതീതമായ ആപത്തിലേക്കായിരിക്കും പതിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago