ശംസുദ്ദീന്‍ വെള്ളികുളങ്ങരയുടെ പുസ്തക പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍
മനാമ: പ്രവാസി എഴുത്തുകാരനും പ്രഭാഷകനുമായ ശംസുദ്ദീന്‍ വെള്ളികുളങ്ങര രചിച്ച 'പൊര കൂട വീട്' എന്ന പുസ്തകത്തിന്റെ പ്രകാശനം നവം.ഒമ്പതിന് വെള്ളിയാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടക്കും.
പുതിയ തലമുറയ്ക്ക് അന്യമായിപ്പോയ നാട്ടിന്‍ പുറത്തിന്റെ നന്മയും ഓര്‍മകളും ഉണര്‍ന്നു നിര്‍ക്കുന്ന ഓര്‍മ കുറിപ്പുകളുടെ ഈ സമാഹാരത്തിനു അവതാരിക എഴുതിയിരിക്കുന്നത് പ്രമുഖ പ്രഭാഷകന്‍ എം പി അബ്ദുസ്സമദ് സമദാനിയാണ്
കോഴിക്കോട് ജില്ലയില്‍ വടകരക്കടുത്ത് വെള്ളികുളങ്ങര സ്വദേശിയായ ശംസുദ്ദീന്‍ കഴിഞ്ഞ 18 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയാണ്. സ്വദേശത്തും വിദേശത്തുമുള്ള ജീവിത യാത്രകള്‍ക്കിടയില്‍ നിരവധി മേഖലകളില്‍ ശംസുദ്ധീന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ചന്ദ്രിക ദിനപത്രം, വാരാന്തപ്പതിപ്പ്, തൂലിക, മാധ്യമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ധാരാളം ഫീച്ചറുകളും ലേഖനങ്ങളും കുറിപ്പുകളും എഴുതി യ അദ്ധേഹം ഓഡിയോ കാസ്സെറ്റുകളുടെ ഗാനരചനയിലും റേഡിയോ കുറിപ്പുകളിലൂടെയും ശ്രദ്ധേയനാണ്.
അതോടൊപ്പം ജീവന്‍ ടി വി, കൈരളി പീപ്പിള്‍,ഏഷ്യാനെറ്റ്, ദര്‍ശന തുടങ്ങിയ ചില ചാനലുകളിലെ പ്രോഗ്രാമുകളിലൂടെ ദൃശ്യ മാധ്യമ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
നിലവില്‍ ബഹ്‌റൈന്‍ കെ എം സി സി ഓര്‍ഗനൈസിങ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അദ്ധേഹം മുസ്ലിംലീഗ് രാഷ്ട്രീയ വേദികളിലും നിറ സാന്നിധ്യമാണ്. 'പൊര കൂട വീട്' എന്ന പേരിലുള്ള പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് മുക്താര്‍ ഉദരംപൊയിലാണ്. വര ആപ്പിള്‍ തങ്കശ്ശേരി. രൂപകല്‍പ്പന നസീര്‍ പാണക്കാട്. ഒലിവ് പബ്ലിക്കേഷനാണു പ്രസാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."