കൊടകില്‍ പുലിഭീതി: നവമാധ്യമങ്ങളില്‍ വ്യാജപ്രചരണവും
കോണികൊപ്പ: കുടകില്‍ യാത്രക്കാരെ ഭീതിപ്പെടുത്തി പുലിശല്യം. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ പുലിയിറങ്ങിയ ഭീതിയിലാണ് പ്രദേശവാസികള്‍. കോണികൊപ്പ, കുട്ട, മല്‍ദ്ധാരി ഭാഗങ്ങളിലാണ് പുലിയുടെ വിളയാട്ടം അനുഭവപെട്ടത്. കോണി കൊപ്പക്കടുത്തു ആത്തുരു, ബൈഗൊഡു ഗ്രാമങ്ങളില്‍ പശുവിനെ അക്രമിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസം നല്‍വത്തോക്ലു, ചോക്കണ്ടള്ളി ഗ്രാമങ്ങളില്‍ പലരും പുലിയെ കാണപ്പെടുകയും ചെയ്തു. ആത്തൂരില്‍ നിന്നും മാല്‍ദ്ധാരി ഭാഗത്തേക്ക് നീങ്ങിയതായും സംശയമുണ്ട്.
കോണികൊപ്പയില്‍ നിന്നുവിരാജ് പേട്ടയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന യാത്രക്കാരന് നേരെ പുലി പ്രത്യക്ഷപ്പെടുകയും റോഡിന്റെ മറുകരയിലേക്ക് ചാടുകയും ചെയ്തതായും പറയപ്പെടുന്നു.
ആത്തൂരില്‍ കാണപ്പെട്ട പുലിയുടെ കാലടയാളം ആറു ഇഞ്ചോളം വീതിയുള്ളതാണ്.
കോത്തുറു ഗ്രാമത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടണ്ട ദേവയ്യയുടെ പശു കാണാതായിരുന്നു. ഇതേഗ്രാമത്തിലെ തോട്ടത്തില്‍ പശുവിനെ കഴുത്തിന്റെ ഭാഗം ഭക്ഷിച്ച നിലയില്‍ ചത്ത് കിടക്കുന്നത് കാണപ്പെട്ടിരുന്നു. ഇതു പുലിയായിരിക്കുമെന്ന നിഗമനത്തില്‍ തൊഴിലാളികള്‍ തോട്ടത്തിലേക്ക് പോവാന്‍ മടിക്കുകയാണ്. മൈസൂരു, ബംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന പലരും മാല്‍ദ്ധാരി, സിദ്ധാപുരം റൂട്ടാണ് ആശ്രയിക്കുന്നത്.
അതേസമയം വാട്‌സ് ആപ്പ് വഴി പുലി ഇറങ്ങി ഒരാളുടെ കഴുത്തിന് കടിച്ചുവെന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."