HOME
DETAILS

വികസനം മുരടിച്ച് നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍

  
backup
November 04, 2018 | 9:39 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b0%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5

 

നീലേശ്വരം: സ്ഥലമുണ്ടെങ്കിലും വികസനം ഒട്ടുമില്ലാതെ മുരടിച്ചു നില്‍ക്കുകയാണ് നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍. ഷൊര്‍ണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ മറ്റേതൊരു റെയില്‍വേ സ്റ്റേഷനും സ്വന്തമായി ഇല്ലാത്ത 24.42 ഏക്കര്‍ സ്ഥലം നീലേശ്വരം റെയില്‍സ്റ്റേഷന്റെ കൈവശം ഉണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ സതേണ്‍ റെയില്‍വെ അധികൃതര്‍ മുന്നോട്ടുവരുന്നില്ല. കാഞ്ഞങ്ങാട്-കാണിയൂര്‍ പാത യാഥാര്‍ഥ്യമായാല്‍ നീലേശ്വരത്തെ ഓപറേറ്റിങ് സ്റ്റേഷനാക്കി മാറ്റാനാകും. അതുവഴി കാഞ്ഞങ്ങാട്ടുനിന്നുള്ള ട്രെയിനുകള്‍ക്കെല്ലാം 10 കിലോമീറ്റര്‍ ഇപ്പുറത്തുള്ള നീലേശ്വരത്തു വന്ന് വെള്ളം നിറയ്ക്കാനും മറ്റുമാവും. എം.പി പി. കരുണാകരന്റെ ഹോം സ്റ്റേഷനാണെങ്കിലും ഇപ്പോള്‍ തന്നെ പ്രധാനപ്പെട്ട വണ്ടികള്‍ക്കൊന്നും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
ചെന്നൈ മെയിലിന് സ്റ്റോപ്പ് അനുവദിച്ചു കിട്ടാന്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഇതുവരെയായി സ്റ്റോപ്പ് അനുവദിക്കുകയുണ്ടായില്ല. കിനാനൂര്‍-കരിന്തളം, മടിക്കൈ, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി, കോടോംബേളൂര്‍ എന്നീ പഞ്ചായത്തുകളിലെ യാത്രക്കാര്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വരുമാനത്തിലും ജില്ലയില്‍ മൂന്നാമത്തെ റെയില്‍വേ സ്റ്റേഷനാണ് നീലേശ്വരം.
എന്നാലും റെയില്‍വേ അധികൃതരുടെ അവഗണന തുടരുകയാണ്. ശക്തമായ രാഷ്ടീയ സമ്മര്‍ദ്ദമുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റെയില്‍വേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടല്‍, നല്ല ശൗചാലയം, എന്നിവ ഇപ്പോഴും നീലേശ്വരത്തില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാന്‍ റെയില്‍വേ അധികൃതര്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം തന്റെ ഫണ്ടില്‍ നിന്ന് അനുവദിച്ച ശുചിമുറി കെട്ടിയസമുച്ചയത്തിന് തറക്കല്ലിടാന്‍ വന്നപ്പോള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നേതാവ് സദാശിവന്‍ എം.പിയെ നീലേശ്വരത്തിന്റെ സമഗ്ര വികസനത്തിനു വേണ്ട കാര്യങ്ങള്‍ അറിയിച്ചിരുന്നു. ബി.ജെ.പി. ജില്ലാ നേതാക്കളും സുരേഷ് ഗോപി എം.പിക്കു നിവേദനം നല്‍കിയിരുന്നു. അതില്‍ ചില കാര്യങ്ങളിലിടപെടാമെന്ന് സുരേഷ് ഗോപി എം.പി നേതാക്കള്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.
വികസനമുരടിപ്പ് അവസാനിപ്പിച്ചാല്‍ സെക്കന്തരാബാദും ഹൈദരാബാദും പോലെ ഇരട്ട സ്റ്റേഷനുകളാക്കി കാഞ്ഞങ്ങാടിനെയും നീലേശ്വരത്തെയും മാറ്റാനാവും. അതിന് സര്‍വകക്ഷികളും രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നാണ് ആറുപഞ്ചായത്തുകളില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  6 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  6 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  6 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  6 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  6 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  6 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  6 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  6 days ago