ആരാധനാലയങ്ങള്‍ അറിവിന്റെ കേന്ദ്രങ്ങള്‍: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
തൃക്കരിപ്പൂര്‍: ആരാധനാലയങ്ങള്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കേന്ദ്രങ്ങളാണെന്നും അവയുടെ പവിത്രത സംരക്ഷിക്കേണ്ടത് വിശ്വാസിയുടെ കടമയാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ അഭിപ്രായപ്പെട്ടു. പടന്ന കൈപ്പാട് ബദര്‍ മജിദ് പരിപാലന കമ്മിറ്റി പുതുക്കിപ്പണിത ബദര്‍ മസ്ജിദില്‍ മഗ്‌രിബ് നിസ്‌കാരത്തിനു നേതൃത്വം നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു തങ്ങള്‍.
ആരാധനാലയങ്ങള്‍ അറിവിന്റെ കേന്ദ്രങ്ങളും പള്ളികള്‍ ഇസ്്‌ലാമിന്റെ ചിഹ്നങ്ങളുമാണെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് എം.ആര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ (വാദി നഗര്‍) നടന്ന പൊതുസമ്മേളനം കെ.ടി അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. ബദര്‍ മസ്ജിദ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനായി.
യു.എം ജമാലുദ്ദീന്‍ ഫൈസി പ്രാര്‍ഥന നടത്തി. ഹാഫിസ് മുഹമ്മദ് സര്‍ഫറാസ് ഖുര്‍ആന്‍ പാരായണം ചെയ്തു. കെ.സി മുഹമ്മദ് കുഞ്ഞി ഹാജി, മുഷ്താഖ് മാലദ്വീപ്, ഖത്തര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ഇഫ്തിതാഅ് ക്വിസ് വിജയികള്‍ക്ക് സമ്മാനദാനം നടത്തി. വെബ്‌സൈറ്റ് ലോഞ്ചിങ് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. സമസ്ത നേതാക്കളെ ടി.കെ പൂക്കോയതങ്ങള്‍, ടി.എം.സി കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ ആദരിച്ചു. പി.വി മുഹമ്മദ് അസ്‌ലം, എസ്.സി കുഞ്ഞഹമ്മദ് ഹാജി, വി.കെ.പി ഹമീദലി ഹാജി, ടി.കെസി മുഹമ്മദലി ഹാജി, വി.കെ.പി ഇസ്മയില്‍ ഹാജി, പി.സി മുസ്തഫ ഹാജി, ഗോള്‍ഡന്‍ മുഹമ്മദ് കുഞ്ഞി ഹാജി, നാര്‍ ഫൈസി, ബി.എസ് മുതഫ ഹാജി, യു.കെ മുഷ്താഖ്, കെ.യു ഖാലിദ്, മുഹമ്മദ് സാദിഖ് ദാരിമി, അബ്ദുസ്സലാം കൈപ്പാട്, സമീര്‍ പാണ്ഡ്യാല സംസാരിച്ചു. തുടര്‍ന്ന് നൗഷാദ് ബാഖവിയുടെ റബീഹ് പ്രഭാഷണം നടന്നു. ഇന്ന് വൈകിട്ട് ഏഴിന് സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലിന്റെ കഥാപ്രസംഗം. തുടര്‍ന്ന് നടക്കുന്ന കൂട്ടു പ്രാര്‍ഥനക്ക് സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."