HOME
DETAILS

ഡിഫ്തീരിയ: അരീക്കോട്ട് കര്‍മസേന രൂപീകരിക്കുന്നു

  
backup
June 16, 2017 | 8:56 PM

%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%85%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95


അരീക്കോട്: പഞ്ചായത്തില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. അരീക്കോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് സൗത്ത് പുത്തലം പറമ്പന്‍ ഉണ്ണികൃഷ്ണന് ഡിഫ്തീരിയ ബാധിച്ച് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ആരോഗ്യ സംരക്ഷണത്തിനായി വാര്‍ഡ് തലങ്ങളില്‍ നടപ്പാക്കേണ്ട തീരുമാനങ്ങള്‍ കൈകൊണ്ടത്. വാര്‍ഡ് തലങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. ഇതിനായി പൊതുജന പങ്കാളിത്തത്തോടെ കര്‍മസേനക്ക് രൂപം നല്‍കും. വൃത്തിഹീനമായ പ്രദേശങ്ങള്‍ കണ്ടെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കര്‍മസേനയുടെ നേതൃത്വത്തില്‍ വീടുകള്‍ തോറും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. വീടുകള്‍ക്ക് പുറമെ ബസ് സ്റ്റാന്‍ഡ്, വഴിയോരങ്ങള്‍ എന്നിവിടങ്ങളിലും കൊതുകിനെ നശിപ്പിക്കും. ഡിഫ്തീരിയക്ക് പുറമെ നാല്‍പതോളം ഡെങ്കിപ്പനികളാണ് അരീക്കോട് താലൂക്കാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ഡബ്ലിയു അബ്ദുറഹ്മാന്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹുസൈന്‍, സ്ഥിരംസമിതിയധ്യക്ഷരായ വി.പി സുഹൈര്‍, അയ്യാടന്‍ ഷീന, സെക്രട്ടറി സി.പി സുബൈര്‍, പഞ്ചായത്തംഗങ്ങളായ അബൂബക്കര്‍ സിദ്ദീഖ്, ശിഹാബ് പാറക്കല്‍, എ.എം ശാഫി, ഉമര്‍ വെള്ളേരി, എം.ടി ഭാസ്‌കരന്‍, പി. സനാവുള്ള, ബീന, കെ.വി നിഷ, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  18 hours ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  18 hours ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  18 hours ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  19 hours ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  19 hours ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  20 hours ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  20 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  20 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  20 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  20 hours ago