സതേണ്‍ നേവല്‍ കമാന്‍ഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍
കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡില്‍ വിവിധ ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 തസ്തികകളിലേക്കു വിജ്ഞാപനമായി. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
യോഗ്യത:
ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍): മെട്രിക്കുലേഷന്‍ ജയം, തത്തുല്യം.
ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ ദ്വിവത്സര ഡിപ്ലോമ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്
മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡ്രോയിങ് ഡിസൈന്‍ പരിചയം.
ഡ്രാഫ്റ്റ്‌സ്മാന്‍ (കണ്‍സ്ട്രക്ഷന്‍):
മെട്രിക്കുലേഷന്‍ ജയം, തത്തുല്യം.
ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ ദ്വിവത്സര ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്
മെക്കാനിക്കല്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ എന്‍ജിനിയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡ്രോയിങ് ഡിസൈന്‍ പരിചയം.
ഡ്രാഫ്റ്റ്‌സ്മാന്‍ (ഇലക്ട്രിക്കല്‍):
മെട്രിക്കുലേഷന്‍ ജയം, തത്തുല്യം.
ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ ദ്വിവത്സര ഡിപ്ലോമ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്
ജലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
പ്രായപരിധി:
18നും 27നും മധ്യേ.
(എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗത്തിനു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും)
ശമ്പളം: 9,300-34,800, ഗ്രേഡ് പേ: 4,200 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: www.inidannavy.nic.in
അപേക്ഷിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 26
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."