മണലൂര്‍ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് ഇനിയും പരിഹാരമായില്ല
അന്തിക്കാട്: സ്വന്തമായി മാലിന്യ സംസ്‌കരണ പ്ലാന്റുണ്ടായിട്ടും മണലൂര്‍ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് ഇനിയും നടപടികളുണ്ടാകാത്തത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.
കാഞ്ഞാണി, കണ്ട ശാംകടവ് ചന്തകളിലെ മാലിന്യങ്ങള്‍ മാത്രമാണ് കാഞ്ഞാണി ആനക്കാട്ടുള്ള പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റില്‍ സംസ്‌കരിക്കുന്നത്. പാതയോരങ്ങളിലും കാഞ്ഞാണി സെന്ററിലും നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്തിനും പരിസരവാസികള്‍ക്കും ഒരുപോലെ തലവേദനയാവുകയാണ്.
പഞ്ചായത്തിന്റെ പ്ലാന്റില്‍ പുറമെ നിന്നുള്ള മാലിന്യങ്ങള്‍ വേര്‍തിരിച്ച് പ്ലാസ്റ്റിക് മാത്രമാണ് എടുക്കുന്നത്. ബാക്കി വരുന്നത് വീടുകളില്‍ തന്നെ സംസ്‌കരിക്കണം. ഇതാണ് പ്രതിസന്ധിക്ക് കാരണം. വീടുകളില്‍ മാലിന്യം സംസ്‌കരിക്കാന്‍ ഇടമില്ലാത്തവര്‍ പാതയോരങ്ങളില്‍ നിക്ഷേപിക്കുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ മണലൂര്‍ പഞ്ചായത്തധികൃതര്‍ക്ക് കഴിഞ്ഞില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാഞ്ഞാണി സെന്ററില്‍ മാലിന്യം കുമിഞ്ഞുകൂടിയപ്പോള്‍ പത്തു മീറ്റര്‍ അകലത്തില്‍ 60,000 രൂപ ചെലവില്‍ രണ്ടു സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. എന്നിട്ടും ബൈക്കിലെത്തി മാലിന്യങ്ങള്‍ തള്ളുന്നവരുടെ എണ്ണം വര്‍ധിച്ചു. സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങള്‍ നോക്കി അന്തിക്കാട് പൊലിസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി പറഞ്ഞു. മണലൂര്‍ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."