പുതിയ രൂപരേഖ ഉടനെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി
കൊണ്ടോട്ടി: 2020 ലെ ഹജ്ജ് യാത്രയ്ക്ക് പുതിയ രൂപരേഖ തയാറാക്കുന്നതിന് കേന്ദ്ര ഹജ്ജ്കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം യോഗം ചേരുമെന്ന് കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് മന്ത്രാലയം ജോ. സെക്രട്ടറി ജാനെ ആലം പറഞ്ഞു. മുബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെയും മുഴുവന്‍ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്മാരുടെയും സംയുക്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും വര്‍ഷങ്ങളില്‍ ഹജ്ജ് യാത്രകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. മക്കയിലും മദീനയിലും കെട്ടിടങ്ങള്‍ നിര്‍ണയിക്കുന്ന കമ്മിറ്റിയില്‍ പ്രധാന സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്താനും തീര്‍ഥാടകര്‍ക്ക് മികച്ച പരിശീലനത്തിന് ട്രെയിനര്‍മാരെ സജ്ജമാക്കാന്‍ 'കേരള മോഡല്‍' എല്ലായിടത്തും ആരംഭിക്കാനും യോഗം തീരുമാനിച്ചു. കേരള ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനത്തെ യോഗം അഭിനന്ദിച്ചു. 2019 ലെ ഹജ്ജ് പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.കേന്ദ്ര ഹജ്ജ് കമ്മിറ്റി ആക്ടിങ് ചെയര്‍മാന്‍ ശൈഖ് ജിന നബി അധ്യക്ഷനായി. സഊദിയിലെ സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ അൗസാഫ് സഈദ്, സഊദിയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡോ. മഖ്‌സൂദ് അഹ്മദ് ഖാന്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്മാര്‍, അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."