'പേരിലാണ് എല്ലാം, അക്ബറിന്റെ തെറ്റ് ഞങ്ങള്‍ തിരുത്തുന്നു'- അലഹബാദ് പേരുമാറ്റത്തില്‍ ന്യായീകരണവുമായി യോഗി
ഹരിദ്വാര്‍: അലഹബാദിന്റെ പേരുമാറ്റത്തിനെതിരെ രാജ്യമെങ്ങും വിമര്‍ശനമുയരുന്നതിനിടെ പുതിയ ന്യായീകരണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പേരില്‍ എല്ലാമുള്ക്കൊള്ളുന്നുവെന്ന് പറഞ്ഞാണ് യോഗിയുടെ വിശദീകരണം. പേരിലെന്തിരിക്കുന്നു എന്ന് പറഞ്ഞ് വിമര്‍ശനമുയര്‍ത്തുന്നവര്‍ എന്തു കൊണ്ടാണ് അവരുടെ പേര് രാവണനെന്നോ ദുര്യോധനനെന്നോ ആക്കാത്തത്- യോഗി ചോദിച്ചു. ഹരിദ്വറില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്ത് പേരിന് ഒരുപാട് പ്രധാന്യമുണ്ട്. ഇന്ത്യയിലെ മിക്ക പേരുകളും രാമനുമായി ബന്ധപ്പെടുത്തിയുള്ളതാണ്. താഴ്ന്ന ജാതിക്കാരും അത് ഉപയോഗിക്കുന്നു. രാമന് എന്ന നാമം നമ്മേടും നമ്മുടെ ഹൃമഹത്തായ പാരമ്പര്യത്തോടും ഏറെ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ാെക്ടോബര്‍ 16നാണ് അലഹബാദിന്റെ പേരുമാറ്റം യു.പി മന്ത്രസഭയില്‍ അംഗീകാരം നേടിയത്. പ്രയാഗ്രാജ് എന്നാണ് പുതിയ പേര്. ദൈവത്തിന്റെ വീട് എന്നര്‍ഥം വരുന്ന ഇലാഹാബാദ്(അലഹബാദ്) പേര് അകബര് ചക്രവര്‍ത്തി ഇട്ടതാണ്.
അക്ബര്‍ ചെയ്ത തെറ്റ് ബി.ജെ.പി സര്‍ക്കാര്‍ തിരുത്തുകയാണെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."