HOME
DETAILS

ശബരിമല: ബി.ജെ.പിയുടേത് സഹന സമരം- ശ്രീധരന്‍ പിള്ള

  
backup
November 05, 2018 | 6:40 AM

kerala-05-11-18-sreedaran-pillai-in-sabarimala

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സഹനസമരത്തിനാണ് ബി.ജെപി മുന്‍ഗണന കൊടുക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ശബരിമലക്ക് പോകാന്‍ എ.കെ.ജി സെന്ററില്‍ പോയി കെ.എസ്.ആര്‍.ടി.സി ചോദിക്കേണ്ട അവസ്ഥയാണെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. അത്രയും വലിയ ഗതികേടിലാണ് തീര്‍ഥാടകര്‍. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപതനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൗരാവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിത്. പൊലിസിനെ എല്ലാം ഏല്‍പ്പിച്ച് താക്കോല്‍ കൊടുത്തിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനെല്ലാമെതിരെ സമാധാനപരമായി ജീവന്മരണ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പാസ്സാക്കിയ തെറ്റുതിരുത്തല്‍ പ്രമേയം അനുസരിച്ചാണോ സി.പി.എം പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജനങ്ങളോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ.ബി വാജ്‌പേയിയുടെ കാരുണ്യത്തില്‍ ദേശീയ പാര്‍ട്ടി സ്ഥാനം കിട്ടിയ ഒരു പാര്‍ട്ടി നാമാവശേഷമാകാന്‍ പോകുകയാണെന്നും സിപിഎമ്മിനെ പരാമര്‍ശിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു. അയ്യപ്പനെ തൊട്ടുകളിച്ചതിനുള്ള ശിക്ഷ അതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങളുണ്ട് 

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago