HOME
DETAILS

ഷെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

  
backup
November 05 2018 | 17:11 PM

0934772943790-2

 

#മുഹമ്മദലി വാഫി തെന്നല

ഫുജൈറ: യുഎഇ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ അമര സ്മരണകളുണര്‍ത്തി രാജ്യ വ്യാപകമായി ആഘോഷിച്ചു വരുന്ന സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി സത്യധാര ഫുജൈറ റീജിയന്റെ കീഴില്‍ നാലുമാസമായി നടന്നു വരുന്ന സായിദ് ഇയറിന്റെ അന്താരാഷ്ട്ര സമ്മേളനം നവംബര്‍ രണ്ടിന് ഫുജൈറ കോണ്‍കോര്‍ഡ് ഹോട്ടലില്‍ നടന്നു.
യു എ ഇ ഫെഡറല്‍ നാഷണല്‍ മെമ്പര്‍ അഹ്മദ് മുഹമ്മദ് അല്‍ യമാഹി സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു, ഈ രാജ്യത്തിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യക്കാര്‍ വഹിച്ച പങ്ക് വലുതാണ്, ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ എഞ്ചിനിയര്‍മ്മാര്‍ ഈ രാജ്യത്തിന്റെ നിര്‍മ്മിതിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ വി ടി ബല്‍റാം എം ല്‍ എ മുഖ്യാതിഥിയായി, ഇന്ദിരാ ഗാന്ധിയുമായി നല്ല ആത്മ ബന്ധം നിലനിര്‍ത്തി പോന്നു ഷൈഖ് സായിദ്, ഏഴ് എമിരേറ്റ്‌സുകളെ ഒന്നിപ്പിച്ചു എന്നതിന്നപ്പുറം പൗരന്മാരെ ഒന്നിപ്പിച്ചു എന്നുള്ളതാണ് അദ്ദേഹത്തെ മറ്റു ഭരണാധികാരികളില്‍ നിന്ന് വിത്യസ്തനാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി, ചരിത്രത്തെ സൃഷ്ട്ടിക്കുകയായിരുന്നു ഷൈഖ് സായിദ്, സമ്പത്ത് എന്നാല്‍ പണമല്ല അതെന്റെ രാജ്യത്തെ പൗരന്മാരാണ് എന്ന ഷൈഖ് സായിദിന്റെ വാക്കുകള്‍ ആയിരങ്ങളെ ഒരു നിമിഷം കണീരിലാഴ്ത്തി, ഷൈഖ് സായിദിന്റെ ജീവിതം, കുട്ടിക്കാലം, നേതൃപാഠവം, ദീര്‍ഘ ദൃഷ്ഠി എല്ലാം നവ ഭരണാധികാരികള്‍ക്ക് മാതൃകയാണ് എന്നും അദ്ദേഹം ഊന്നി പറഞ്ഞു.

ഫുജൈറ ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി തോമസ് ആശംസയര്‍പ്പിച്ചു സംസാരിച്ചു എന്റെ രാജ്യത്തേക്കാള്‍ മതിപ്പുള്ള ഭരണാധികരിയായിരുന്നു ഷൈഖ് സായിദ്, മനുഷ്യ സ്‌നേഹിയായിരുന്നുവെന്നും അദ്യേഹം പ്രസ്താവിച്ചു.

കൂടാതെ യു എ ഇ എസ് കെ എസ് എസ് എഫ് നേതാക്കള്‍, കെ.എം.സി.സി. പ്രതിനിധികള്‍ മത സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു. നാഷണല്‍ എസ്.കെ.എസ്.എഫ് പ്രസിഡണ്ട് ശുഹൈബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫുജൈറ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് യാസീന്‍ മന്നാനി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

യു എ ഇ നാഷണല്‍ കെ.എം.സി.സി. പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന് വേണ്ടി ഫുജൈറ കെ.എം.സി.സി. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ വി.എം.സിറാജ്,പി.എ.മൗലവി അച്ചനമ്പലം,ഖാലിദ് ഹാജി, അബ്ദുല്‍ ഹഖ്, മുഹമ്മദ് ഖിരയ്യ, ആരിഫ് മയൂഫ്, ഹംസ മാര്‍സ്, ഷാനവാസ് പത്തത്ത് തുടങ്ങിയവരെ ആദരിച്ചു. മന്‍സൂര്‍ മൂപ്പന്‍, ബഷീര്‍ ഉളിയില്‍, അബൂബക്കര്‍ കെ.സി, അച്ചൂര്‍ ഫൈസി ആശംസ നേര്‍ന്നു. കൂടാതെ ഡോക്ക്യുമെന്ററി പ്രദര്‍ശനം, പരീക്ഷാ വിജയികള്‍ക്ക് അവാര്‍ഡ് ദാനവും നടന്നു. വൈകിട്ട് അഞ്ചു മണിക്ക് ബുര്‍ദാലാപനത്തോടുകൂടി ആരംഭിച്ച ഷെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സില്‍ ചെയര്‍മാന്‍ ശാക്കിര്‍ ഹുസ്സൈന്‍ ഹുദവി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സ്വാദിഖ് റഹ്മാനി നന്ദിയും അറിയിച്ചു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  6 minutes ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  7 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  8 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  8 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  8 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  9 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  9 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  9 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  9 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  9 hours ago