HOME
DETAILS

ഇസ്‌റാഈല്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ ജിദ്ദയില്‍ മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം 

  
Web Desk
February 23, 2026 | 3:57 AM

OIC hold emergency foreign ministerial meeting Thursday to discuss Israeli acts

ജിദ്ദ: വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈല്‍ അധിനിവേശവും അനധികൃത കുടിയേറ്റ വ്യാപനവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അറബ്, മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്‌ലാമിക സഹകരണ സംഘടന (ഒ.ഐ.സി) അടിയന്തര യോഗം വിളിച്ചു. വ്യാഴാഴ്ച ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്താണ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ പരമാധികാരം സ്ഥാപിക്കാനുള്ള ഇസ്‌റാഈലിന്റെ ശ്രമങ്ങളെയും പുതിയ സെറ്റില്‍മെന്റ് നയങ്ങളെയും പ്രതിരോധിക്കുന്നതിനായുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. 'സ്റ്റേറ്റ് ലാന്‍ഡ്' എന്ന പേരില്‍ വെസ്റ്റ് ബാങ്കിലെ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഒ.ഐ.സി ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ പ്രദേശങ്ങളുടെ നിയമപരവും രാഷ്ട്രീയവും ജനസംഖ്യാപരവുമായ നില മാറ്റാനാണ് ഇസ്‌റാഈല്‍ ശ്രമിക്കുന്നത്. ഇതിനെതിരെ അംഗരാജ്യങ്ങള്‍ക്കിടയില്‍ പൊതുവായ നിലപാട് രൂപീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

നേരത്തെസ ഇസ്‌റാഈലിന്റെ അതിര്‍ത്തി മധ്യപൂര്‍വേഷ്യയുടെ വലിയൊരു ഭാഗത്തേക്ക് വ്യാപിപ്പിക്കാന്‍ അവകാശമുണ്ടെന്ന ഇസ്‌റാഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരേ കടുത്ത ഭാഷയിലായിരുന്നു അറബ്, മുസ്‌ലിം ലോകം പ്രതികരിച്ചത്. സഊദി അറേബ്യ ഉള്‍പ്പെടെയുള്ള പത്തോളം രാജ്യങ്ങളും പ്രമുഖ രാജ്യാന്തര വേദികളും സംയുക്ത പ്രസ്താവനയിലൂടെ ഹക്കബിയുടെ നിലപാടിനെ അപലപിച്ചു. ഇതിന് പിന്നാലെയാണ് ഇസ്‌റാഈല്‍ വിഷയത്തില്‍ ഒ.ഐ.സി അടിയന്തര യോഗം ചേരുന്നത്.

ഫലസ്തീന്‍ ഭൂമിയിലെ ഇസ്‌റാഈല്‍ അധിനിവേശം നിയമവിരുദ്ധമാണെന്ന് 2024ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിരുന്നു. എന്നാല്‍ ഹക്കബിയുടെ പ്രസ്താവന മേഖലയില്‍ കൂടുതല്‍ സംഘര്‍ഷത്തിന് വഴിമരുന്നിടുമെന്ന ആശങ്കയിലാണ് അറബ് ലോകം. 

The Organization of Islamic Cooperation (OIC) will convene an emergency meeting of its Open-Ended Executive Committee at the level of foreign ministers. The meeting will be held at the OIC headquarters in Jeddah on Thursday, Feb. 26.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  4 days ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  4 days ago
No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

Kerala
  •  4 days ago
No Image

ഭർത്താവിനെ നാടുകടത്തി, പിന്നാലെ കാമുകനുമായി ചേർന്ന് കൊലപാതകം: 'ചരിത്രരേഖ' കൊലക്കേസിന്റെ ചുരുളഴിഞ്ഞു

crime
  •  4 days ago
No Image

വീണ്ടും ഒരു ചരിത്രനേട്ടത്തിനരികെ ക്രിസ്റ്റാനോ; ഹംദല്ലയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോ ഇന്ന് ഇറങ്ങുന്നു

Football
  •  4 days ago
No Image

ഇത് വീഡിയോ ഗെയിം ബാറ്റിംഗ്!: വൈഭവ് സൂര്യവംശിയുടെ പോരാട്ടവീര്യത്തിൽ അമ്പരന്ന് ഓസീസ് നായകൻ

Cricket
  •  4 days ago
No Image

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; സഹതടവുകാരിയുടെ തല ഭിത്തിയിലിടിച്ച് കെനിയന്‍ യുവതി

Kerala
  •  4 days ago
No Image

വോട്ട് ചെയ്യാന്‍ കയറിയത് അനുയായിക്കൊപ്പം, പോളിങ് ബൂത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി

Kerala
  •  4 days ago